രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️
എന്റെ ഒടുങ്ങാത്തെ ഒരാഗ്രഹമായിരുന്നു…
ഒരു പ്രാവശ്യമെങ്കിലും….
ഒരു ജന്മം.. കൊടുക്കണമെന്ന്.
കാരണംതന്നെകുറച്ചൊക്കെ
അസൂയയും.
പിന്നെ..എന്നോടൊപ്പം പഠിച്ച..
എന്റെ സഹപാഠികളെല്ലാം ഒന്നും, രണ്ടുമല്ല….
ഈ കാലയളവിൽ.. അഞ്ച് എണ്ണത്തിന് വരെ ജന്മം കൊടുത്ത
വിദ്വാൻമാരും ഈ കൂട്ടത്തിലുണ്ട്.ഹ ഞാൻ വെറുതെ..എന്തിന്..
അസൂയപ്പെടണം..
അവർക്ക് അതിന്.. കഴിവുമുണ്ട്
ബൗദ്ധിക സമ്പത്തുമുണ്ട്..
പിന്നെ
ചുറ്റുപാടുകളും…. സാഹചര്യങ്ങളും
ഇവിടെ..സൃഷ്ടി തുടങ്ങുവാനും ചില
സമയവും കാലവും ഒക്കെ
ഓരോത്തോർക്കും..
വ്യത്യസ്ത രീതികളാണ്..
ചിലർക്ക്…..
ഊഷ്മാവ്.. ഉച്ചത്തിലാകുമ്പോൾ
സൃഷടിയ്ക്കാനുള്ള.. തൃഷണ. ഏറും
മനസ്സിൽ…
ഹോ.. ഞാൻ വീണ്ടും മറ്റുള്ളവരിലേക്ക് തിരിഞ്ഞ്..
വെറുതെ… സൃഷ്ടിയുടെ.. കാര്യത്തിലേക്ക് കടക്കാം..
ഞാൻ.. നേരുത്തേ സൂചിപ്പിച്ചല്ലോ
എനിക്കും.. ഒരു.. സൃഷ്ടി കർത്താവ് ആ കണമെന്ന ആഗ്രഹം..
എനിക്കാണേൽ.. പലതിന്റെയും ഏറ്റക്കുറച്ചിലുകളുമുള്ള… വ്യക്തിയാ…
കാരണം…
എല്ലാവരും.. കോളേജ്കളിൽ.. പോയി
ഒപ്പം.. ഞാനും പോയി
പോയി..പക്ഷെ..
ഞാനും.. ചോറ്റുപാത്രവും..
ഒരേ. തരക്കാരും…ഗുണക്കാരുമാ
കാരണം.. ചോറ്റു പാത്രം..
ഇപ്പോഴും.. ജീവിച്ചിരുപ്പുണ്ട്..
പഴയ മുഖകാന്തി.. പോയതിനാൽ
ഇപ്പോൾ.. വാസം.. കൂട്ടു കടുംബവുമായി
പുരാവസ്തുവിന്റ കൂട്ടത്തിൽ. ഒരേ മൂലയിൽ.,.
യജമാനൻ തീർത്ത ഷീറ്റുകൾ
പാകിയ..ഒരു വലിയബംഗ്ലാവ്…
അതു പോകട്ടെ:..
ഞാൻ എന്റ സൃഷ്ടിയുടെ…
തുടക്കവും.,… ഒടുക്കവും.. പറയാം
ഞാൻ പറഞ്ഞതു പോലെ
ബൗദ്ധീക ശേഷിയില്ലാത്ത ഞാൻ
സൃഷ്ടിക്കാൻ.. തീതമാനിച്ചു
മന:പ്പൊ രുത്തം…
നോക്കി..
നാളെ.. അമാവാസിയാ….
അടുത്ത രണ്ട് ദിവസം.. കാത്തിരിക്കാം…
അപ്പോഴേക്കും…..
അവൾ.. പതുക്കെ… പുറത്ത് വരും ദിവസങ്ങൾ പോകും തോറും..
പതുക്കെ… അവളുടെ..
ശരീരം.. പുറത്ത് കാട്ടിത്തുടങ്ങും.
അവൾ അല്ലെങ്കിലും.. ഇത്തിരി..
പൊങ്ങച്ചയക്കാരിയ…
പാവം പിടിച്ച.. ഒരു.. കാറ്റോ.. കോളോ
വന്നാൽ..പിന്നെ.. അവൾക്ക്.. വലിയ.
ഗമയ.. എന്നാലും..
വല്ലപ്പോഴും.. ഒന്ന്.. എത്തിനോക്കും.
പക്ഷെ എനിക്ക് സൃഷ്ടിക്ക്..
അവളുടെ.. പൂർണ്ണമേനി കാണണം
കണ്ടേ…. പറ്റു
അതും എന്റെ വാശി മാത്രമല്ല,
ഞാൻ പല.. വിദ്വാൻ മാരുടെയും…
സൃഷ്ടി രഹസ്യം വെറുതെ..ഒളിഞ്ഞ്
നോക്കിയിട്ടുണ്ട്..
അങ്ങനെ ചന്ദ്രികയുടെ കുറച്ച് ഭാഗം കണ്ടിട്ടു എന്റെ മനസ്സിൽ
വലുതായിട്ടൊന്നും
തോന്നിയതേയില്ല..
ഏതാനും.. ദിവസങ്ങൾ കടന്ന്..
ഏതാനും.. എന്ന് വച്ചാൽ..
എന്റെ..ഉദ്ദേശ്യം.. ശരിയാണങ്കിൽ
ഒരു പത്ത് ദിവസം.. പിന്നിട്ട്.. കാണും..
ഞാൻ.. സൃഷടിക്കാനുള്ള
ആഗ്രഹവുമായി നടക്കുന്നവനന്നറിഞ്ഞിട്ടോ .എന്തോ
അവൾ അന്ന് പൂർണ്ണമേനി
കാണിച്ചു കൊണ്ട്പുറത്തേക്ക് വന്നു
എന്റെ മനസ് വളരെ പ്രശോഭമായി
ചിരി തൂകി നിന്നു..
ഞാൻഎന്റമഷിതീരാറായ.പേനകൊണ്ട്
സൃഷ്ടിയുടെ തുടക്കം കുറിച്ചു.
ദിവസങ്ങൾ..മാസങ്ങളായി
കൊഴിഞ്ഞു തീർന്നു
എന്റ പ്രസവത്തിന്റ ദിവസം..
ഞാൻ.. തന്നെ തീരുമാനിച്ചു
പക്ഷെ..എന്തുകൊണ്ടോ..
എന്റെ..മനസ്സിൽ.
ഒരു തോന്നൽ…
മാസം.. തികഞ്ഞോ…
ഹോ, അത് വെറും തോന്നലായിരിക്കാം…
എന്തായാലും ഞാൻ.. ഒന്നുകൂടി ചിന്തിച്ചുറച്ച്…
പ്രസവത്തിന് മുൻപ്
ഏതെങ്കിലും.. ഒരു കൂടിയആളിനെ ഈ.. സ്കാനിംഗ് പേപ്പറുകൾ
കാണിക്കാം..
അങ്ങനെ.. ബൗദ്ധീക ശിരോമണിയായ.. സാക്ഷാൽ…
ഇട്ടി പുരം ധർമ്മപാലനെ.. കാണിച്ചു
(ഏറ്റവും പേരു കേട്ട ഒരു തിരുത്തൽ വാദിയാണ്. ഇദ്ദേഹം)
അദ്ദഹം ഒറ്റ നോട്ടത്തിൽ.. നോക്കി..
കയ്യിലെ പേന കൊണ്ട്..എന്താക്കെയോ… വരകുറികൾ നടത്തി..
ഒടുവിൽ എന്റെ..മുഖത്തേക്ക്
ഒരു സഹതാപ കണ്ണുമായി..
അയാൾപറഞ്ഞു..
ഇതിനെ.. ജനിപ്പിക്കാതിരിക്കൂ….
ഇത് വെറും ചാപിള്ളയാ
ബൗദ്ധിക.. ശേഷിയില്ലാത്തവർ രചനനടത്തിയാൽ…
ഒരു.. അപക്വമായ സൃഷ്ടിയായ് തീരും പിന്നെന്ന സമൂഹത്തിൽ അലയേണ്ടി വരും.
അത് കേൾക്കെ
എന്റെ പ്രസവിക്കുവാനുള്ള മനോധൈര്യം
ഒരു..നൈരാശ്യത്തിന്.. പുതുപിറവികൊടുത്തു !
ശുഭം
💐🙏
