രചന : സഫി അലി താഹ ✍
അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേതമേനോൻ സിനിമലോകത്തെത്തുന്നത്.അധികം ആരും ധൈര്യപ്പെടാത്ത ഒരു കാലത്താണ് കാമസൂത്ര കമ്പനിയുടെ കോണ്ടം പരസ്യത്തിൽ അവർ അഭിനയിച്ചത്. അവർക്കിഷ്ടപ്പെടാത്ത കാര്യങ്ങളോട് അവർ ബോൾഡായി പ്രതികരിക്കും.
അന്ന് ഐശ്വര്യ റായിയുടേം സുസ്മിത സെന്നിന്റെയും കൂടെ സൗന്ദര്യ മത്സരത്തിൽ റണ്ണർ അപ്പായി.വെറൈറ്റി ആയ പല കഥാപാത്രങ്ങളും ചെയ്ത് അവർ ചർച്ചാവിഷയമായി…..
ഫ്രണ്ടിനെ തെരഞ്ഞെടുക്കാം, ഏകാന്തത അവസാനിപ്പിക്കാം, 50000 വരെ ഉണ്ടാക്കാം എന്ന വാലോടെ വീഡിയോ കാളിലൂടെ നഗ്നത കാണിച്ച് ക്യാഷ് ഉണ്ടാക്കുന്ന ആപ്പുകൾക്ക് വൻ ഡിമാൻഡ് ഉള്ള ഇക്കാലത്ത്,അതൊക്കെയും പല പ്രശസ്തരും പരസ്യത്തിലൂടെ പ്രമോട്ട് ചെയ്യുന്ന ഇക്കാലത്ത്,റീൽസ്, short മൂവിസ് തുടങ്ങി പലതിലും അശ്ലീലം തുറന്നുവെച്ചിരിക്കുന്ന ഇക്കാലത്ത് സെൻസർ ബോർഡ് ഫിൽറ്റർ ചെയ്ത് സെർട്ടിഫൈ ചെയ്ത സിനിമകളിൽ എന്ത് തെറ്റാണ് മാർട്ടിന് മോനാച്ചേരി കാണുന്നത്?
അങ്ങനെയെങ്കിൽ ആദ്യം കേസ് ഫയൽ ചെയ്യേണ്ടത് സെൻസർ ബോർഡിനെതിരെ അല്ലെ?
ചെറുപ്പക്കാർ വഴിതെറ്റാൻ അവരവർ വിചാരിക്കണം. പോൺ സൈറ്റുകൾ കാണുന്ന എല്ലാവരും വഴിതെറ്റിയവർ ആണെങ്കിൽ ഇന്നത്തെ കണക്കനുസരിച്ച് ഫിൽറ്റർ ചെയ്തെടുക്കുമ്പോൾ അരിപ്പയിൽ കുടുങ്ങുന്ന കാണാത്തവർ ചെറിയൊരു ശതമാനം മാത്രമാകും.
അതിനോട് അത്രേം അഡിക്റ്റ് ആയവർ മാത്രമാണ് ജീവിതത്തിലും സമൂഹത്തിനും പ്രശ്നമാകുന്നത്.പിന്നെ ഇത് കാണാൻ സൈറ്റുകളിൽ തന്നെ പോകേണ്ട കാര്യമില്ല…..
ഓരോ പാർക്കിലും ബീച്ചിലും ചെന്നാലും ലൈവ് ആയി കാണാം. അതൊക്കെപോലും പരസ്പര സമ്മതം ആണെങ്കിൽ പ്രായപൂയർത്തിയായവർ ആണെങ്കിൽ ആർക്കും ശല്യമാകുന്നില്ലെന്നിൽ നിയമം പോലും ശരിവെയ്ക്കുന്ന ഇക്കാലത്ത് സിനിമയിലും പരസ്യത്തിലും അഭിനയിച്ച ശ്വേതയ്ക്ക് എതിരെയുള്ള ഈ കേസ് ചിലരുടെ സ്വർത്ഥതയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചന തന്നെയാണ്. അല്ലെങ്കിൽ പരാതിക്കാരന് കിട്ടുന്ന പബ്ലിസിറ്റി…..
അമ്മ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു വനിത കടന്നുവരുന്നത്,ശ്വേതക്കെതിരെ നടൻ ദേവനാണ് നോമിനേഷൻ കൊടുത്തിട്ടുള്ളത്…..
മുൻപ് മാധ്യമ സിൻഡിക്കറ്റ് ഓൺലൈനിനോട് സംസാരിച്ചപ്പോൾ “കാമസൂത്ര ലോകത്തേറെ അറിയപ്പെടുന്ന ബ്രാൻഡാണെന്നും അതിൽ അഭിനയിക്കുക എന്നാൽ ഏറ്റവും സുന്ദരിമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. സേഫ് സെക്സ് ചെയ്യാനുള്ള സന്ദേശമാണ് അതിലൂടെ നൽകിയത്. തന്റെ കുടുംബവും അതിനെ പിന്തുണച്ചു. ഇപ്പോൾ പലർക്കും ആഗ്രഹമുണ്ടെങ്കിലും ഇത്തരം പരസ്യങ്ങൾ കിട്ടാത്തതാണ്” എന്ന് അവർ പറയുകയുണ്ടായി.
“സേഫ് സെക്സ് ” എന്നതിന് വേണ്ടി കവലകൾ തോറും അതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും കുട്ടികൾക്ക് പോലും അതിന് വേണ്ടി ക്ലാസുകൾ കൊടുക്കുകയും ചെയ്യുന്ന മറ്റ് രാജ്യക്കാർക്ക് ഇതൊക്കെ കാണുമ്പോൾ ചിരി വരും.കാരണം അവരവർക്ക് വേണ്ട ആഹാരം, വസ്ത്രം, പാർപ്പിടം പോലെ ഒന്നാണ് സെക്സ് എന്ന് ചിന്തിക്കുന്ന തലമുറയെ വിദേശരാജ്യങ്ങളിൽ വർഷങ്ങൾക്ക് മുൻപേ തിരിച്ചറിഞ്ഞ് അനിവാര്യമായ നിർദേശങ്ങൾ കൊടുക്കാൻ അവർക്കായിട്ടുണ്ട്.സേഫ് സെക്സിന്റെ പ്രാധാന്യം അതുമാത്രമല്ല, ലൈംഗിക രോഗങ്ങളിൽ നിന്നും മുക്തി കൂടിയാണ്…..എത്ര കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കിയാലും ഇവിടെയുള്ള കുട്ടികളിൽ പലരിലും ആ ചിന്തകൾ വേരോടി കഴിഞ്ഞു.
അല്ലെങ്കിൽ ഇനിയും പുരയിടങ്ങളിൽനിന്നും തോട്ടിൽനിന്നും പിഞ്ചുകുഞ്ഞുങ്ങളുടെ മൂപ്പെത്താത്ത അസ്ഥികൾ പെറുക്കിയെടുക്കാം.പ്രസവിച്ച് കുഞ്ഞിനെ ക്ളോസ്സറ്റിലും പറമ്പിലും നദിയിലും വലിച്ചെറിയുന്നത് കാണുന്നില്ലേ? അതിനേക്കാൾ ക്രൂരതയാണോ കാമസൂത്രയുടെ പരസ്യം?
പോൺ സൈറ്റുകൾക്കും അതുപോലുള്ള ഇടങ്ങൾക്കും മീതെയാണോ കളിമണ്ണ്,പാലേരിമാണിക്യം, രതിനിർവ്വേദം സിനിമകൾ…… അതും സെൻസെർബോർഡ് ഇടപെടൽ ഉണ്ടായിട്ടുള്ള സിനിമകൾ!!
പിന്നെ പെണ്ണ് മാത്രം അഭിനയിച്ചാൽ സെക്സ് ഉണ്ടാകുന്നതും വേശ്യാവൃത്തിക്ക് വഴികാട്ടി ആകുന്നതും എങ്ങനെയെന്ന് അറിയില്ല.
ഒരു പെണ്ണ് വേശ്യ ആകാൻ ഒരു പുരുഷൻ വേണമെടോ മോനാച്ചേരി!!ശ്വേതയ്ക്ക് എതിരെ കേസ് കൊടുക്കുമ്പോൾ കൂടെ അഭിനയിച്ചവന് എതിരെയും കേസ് കൊടുക്കണം…..
സിനിമയിൽ അഭിനയിച്ച ശ്വേതയ്ക്ക് ഇങ്ങനെ ആണെങ്കിൽ ഖലീഫയും സണ്ണിചേച്ചിയുമൊക്കെ കേസ് പറഞ്ഞു കഷ്ടത്തിലാകുമല്ലോ!!
