രചന : സി.മുരളീധരൻ ✍️
ഭയമാണമേരിക്കേ നീ ചിരിക്കുമ്പോൾ സ്നേഹ
ലയഭാവത്തിൽ പുണർന്നീടു വാനടുക്കുമ്പോൾ,
എൺപതാണ്ടുകൾ മുൻപന്നെത്രയോ ജനങ്ങളെ
അണുബോംബിനാൽ ഭാസ്മമാക്കി നീ കൊടും ക്രൂര!
ചിന്തയിൽ മർത്യ സ്‌നേഹമില്ലാത്ത ചിലരെ പോൽ
അന്ധത ഭാവിക്കുന്ന കൂട്ടരോടൊപ്പം ചേർന്ന്
നാഗസാക്കിയെ ഹിരോഷിമയെ അണുബോംബാൽ
ശോകമൂകമായി മാറ്റി ജപ്പാനെ തകർത്തു നീ
ആർത്തിയും അസൂയയും അധികാരത്തിൻ ഗർവ്വും
ചേർത്തുള്ള കാമഭ്രാന്തും തീവ്രമാം മത ഭ്രാന്തും
ചിന്തയിൽ വിഡ്ഡിത്തവും ഉളളവർ നേതാക്കളായി
അന്ധരായി ജനത്തിൻ്റെ ശത്രു വായിന്നും ചിലർ!
പണവും കിലുക്കി ക്കൊണ്ടാരെയോ പ്രലോഭിപ്പൂ
അണുബോംബുണ്ടേ കയ്യിൽ എന്നെല്ലാം പുലമ്പുന്നു
മൂഡരേ ഓർമ്മിക്കുക മാറുന്നു കാലം ലോകം
ഇന്ത്യയോടൊപ്പം സമാധാനമാണല്ലോ ലക്ഷ്യം!
നാശമില്ലാത്ത ഭാരതത്തിൻ്റെ സംസ്കാരത്തെ
ആശയോടാശ്ലേഷി ക്കാൻ ആഗ്രഹിക്കുന്നു ലോകം
ശാശ്വത സമാധാന പ്രിയരേ കൈകോർക്കു ക
വിശ്വ ശാന്തിതൻ വിഘാതങ്ങളെ തുര ത്തുക!
ഓർമ്മയിൽ വേണം അണുബോംബിനാൽ യുദ്ധങ്ങളാൽ
മാരകായുധങ്ങളാൽ ഏർപ്പെട്ട ദുരന്തങ്ങൾ
ഓർമ്മയിൽ വേണം അണു പ്രസരം അടങ്ങുവാൻ
കാലങ്ങളേറെ തലമുറകൾക്കാപത്താകാം
ലോകത്തിലെങ്ങാ യാലും ഏൽപ്പിക്കും ആഘാതങ്ങൾ
ദൂരമെന്നൊന്നില്ലാതെ ഏതു ജീവനും നാശം
ഭൂമിയും ആകാശവും അന്തരീക്ഷവും മഹ
ത്തായൊരീ പ്രപഞ്ചത്തിലെല്ലാതും തമ്മിൽ വിശ്വ
പ്രേമത്താൽ ബന്ധിപ്പിക്കും നാടെൻ്റെ, നമോവാകം!
🙏🏻
