രചന : അൻവർ ഷാ ഉമയനല്ലൂർ ✍
എല്ലാ ഭാരതീയ ,സഹോദരങ്ങൾക്കും ഹൃദ്യമധുരമായ സ്വാതന്ത്ര്യദിന ആശംസകൾ 💖🌷🇮🇳
ഉരുക്കു ചങ്ങലകൾത്തകർത്തെറിഞ്ഞു നാം
ഉയർത്തെഴുന്നേറ്റവർ മാതൃഭൂവേ, സ്വയം;
ചെറുത്തുതോൽപ്പിച്ചുദയ സ്വാതന്ത്ര്യത്തിൻ
ത്രിവർണ്ണധ്വജം പാറിച്ച ഭാരതസോദരർ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
തിരുത്തിക്കുറിച്ചു; വൈദേശികർ തൻമനം
തിരിച്ചെടുത്താമോദ സ്വാതന്ത്ര്യ സുസ്മിതം
വർണ്ണാഭ സ്മരണാപുലരിയാം സുദിനമായ്
ആചരിക്കുന്നുനാ,മഭിമാനപുരസ്സരം.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പവിത്രഭാരത പാവന ദേശമേ,
ചരിത്രംകുറിച്ചതാമുദയ സ്വാതന്ത്ര്യമേ,
തമസ്സിൽനിന്നൊരു പുലർ വെളിച്ചത്തിലേക്കു നാം
തിരിച്ചെത്തി സ്വാതന്ത്ര്യമധുരം നുകരുവോർ.
🇮🇳🇮🇳🇮🇳🇮🇳
കരുത്തുതെളിയിച്ചതാം സ്വാതന്ത്ര്യമോഹികൾ-
ക്കുദയചിത്രം പതിച്ചേകിയീ ഭാരതം
ഓർത്തു നമിക്കുന്നുണർവ്വോടെ,യനുദിനം
ചേർത്തണയ്ക്കുന്നു ഹൃദയങ്ങളിൽ സാദരം.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഹൃദയത്തിലുണരുന്നു സ്വാതന്ത്ര്യ പുലരിതൻ
സമ്പൂർണ്ണചിത്രം സമുന്നത ദർശനം;
നമിക്കു;ന്ന ഖിലമഹാത്മാവിൻ മുഖം;
തെളിക്കുന്നുദയമായെന്റെ ഭാരതം.💖
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
സ്വാതന്ത്ര്യദുഗ്ദ്ധം നുകരുവോർ ഭാരത-
മാതൃഗാത്രത്തെ മറക്കാതിരിക്കുക:
ഹൃദയവിശുദ്ധിയോടുദയ,സ്വാതന്ത്ര്യത്തിൻ
മഹിമയോർത്ത നുദിനമുണർന്നു വർത്തിക്കുക.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
കാത്തുസൂക്ഷിക്കുക; നന്മാർദ്രഹൃത്തടം
സ്തുത്യർഹ സേവകരാവുക; നിത്യവും
കാത്തുണർന്നാത്മ സ്വാതന്ത്ര്യത്തെ വാഴ്ത്തുക;
മാനവമൂല്യമറിഞ്ഞു വർത്തിക്കുക.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഹൃദയസ്മിതത്താൽ ജനനിക്കു നന്മതൻ
പുതുയുഗത്തേ, നാം സൃഷ്ടിച്ചു നൽകുക;
സത്യത്തെ മുൻ നിർത്തി മർത്യനായ് വാഴുക;
വ്യർത്ഥമാക്കാതെയീ ജീവിതം നീക്കുക.
കരുണാർദ്രഹൃത്താൽ കാവലാളാവുക
കരളുകൾക്കുള്ളിൽ വെളിച്ചം നിറയ്ക്കുക;
കരുത്തോടെ, യൊന്നായുണർന്നു വർത്തിക്കുക;
പവിത്രമീ, നാടിന്റെ; ഉദയമായുണരുക.💖🇮🇳💖🇮🇳

