രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️
ചിന്തക്ക്കനംകൂടി
ചിത്തത്തിന്ഭാരമേറി
ചിമ്മിനിവിളക്കിൻതിരിനാളം
ചമയങ്ങളായെരിയുന്നു…….
ചിരിമറന്നതോമറഞ്ഞതോ
ചിന്തയുടെ കനം കൂടി
ചിത്തത്തിന് ഭാരമേറി….
ആകാശഭിത്തികളിൽ കണ്ട
അവ്യക്തചിത്രങ്ങളിൽ
അഭിമതമല്ലാത്ത ഏതോ
അത്ചിലന്തിവലകളാകാം.
പശിമാറ്റുവാൻ വേണ്ടി സ്വയം
കണ്ടെത്തുന്ന ചിലന്തിയുടെ “വല”
അവ്യക്തതയുടെ വ്യക്തതക്കായ്
എന്റെ ചിന്തയുടെ കനം കൂട്ടി
ചിത്തത്തിന്റെ ഭാരവും കൂടി.,..
ഗഗനത്തിന്റെ അടുത്ത കാഴ്ച
തൂവെള്ളയിൽ ഒരു പഞ്ഞിക്കെട്ട്
ചിലന്തിവലതൂത്തെറിഞ്ഞത്
ഇന്ന് ചെയ്ത് തീർക്കേണ്ട മാരിയെ
ഒരു കാറ്റായിതീർത്തതുംചിന്തയോ
മനസിന്റെഓർമ്മകളുടെ
അറകളോ..
ചിലന്തി മാത്രമല്ല വലകെട്ടുന്നത്
മനുഷ്യമനസുകളും…,
