മനസ്സിൽ വിങ്ങിക്കൂടിയ
കരിനിഴൽ നിരാശതൻ
രൂപങ്ങളായിരുന്നു…
നിൻമുഖമൊന്നു കാണുവാൻ …
നിൻമൊഴിയൊന്നു കേൾക്കുവാൻ….
ഇടനെഞ്ചു പിടക്കവേ
മിഥ്യാ ബോധം വീണ്ടുംവന്നു കരിനിഴൽ വീശി….
പ്രാണനാഥനെന്നെ മറന്നുവോയെൻ മൃദു
സ്നേഹലാളനം കുറഞ്ഞുവോ?
എൻ ഹൃദയ വീണതൻ
തന്ത്രികൾ മീട്ടിയ
സ്വരവല്ലരിയിലപസ്വരങ്ങൾ
പിണഞ്ഞുവോ?
എങ്ങു നീ എങ്ങു നീ
പോയ്മറഞ്ഞെൻ
പ്രണയത്തെ വിട്ടു നീ ?
ഒരു നിമിഷമെന്നിൽ
നിന്നകന്നുപോയീടുകിലെൻ തരളമാനസം
തളർന്നു പോം.
എങ്ങാനുമെന്താപത്തു
ഭവിച്ചീടുമോ?
ഭാവനായിക തൻ കൈയ്യിൻ പെട്ടുവോ?
എൻ പ്രാണനാഥനകതാരിലെന്നെക്കുറിച്ചൊരോർമ്മ
ഇല്ലായ്കിലോ…?
എന്തേയെൻമനം വല്ലായ്കയാൽ പിടച്ചിടുന്നു.
ഇന്നിതായെൻ വല്ലഭൻ
ആവതില്ലായ്കയിൽ
മൂടിപ്പുതച്ചു വിറച്ചു
പനിതൻ കുളിരിനാൽ
പിച്ചും പിരാന്തുകൾ
ചൊല്ലിടുന്നു.
എൻ വല്ലഭനെ ഔഷധം
നൽകി വാരിപ്പുണർന്ന്
നെറ്റിമേൽ ചുംബിച്ചു
പരിചരിച്ചു പതിവ്രത തൻ നിഷ്ഠയാൽ ചാരെ
ശ്വാസമേറ്റ് കാത്തിരിന്നീടുന്നു.
നാളെയെൻ കാന്തൻ
ഉണർവ്വായെഴുന്നേറ്റീടണമെന്നാശയോടെ..❤️

By ivayana

Leave a Reply

Your email address will not be published. Required fields are marked *