രചന : ദിവാകരൻ.പികെ. ✍
വഴിമുടക്കാതെ വഴിമാറിനിന്നേക്കാം
വന്ദ്യവയോധികരാം ഞങ്ങൾ.
കുതികൊൾക യുവത്വമെ…….
വിജയത്തിൻ വെന്നിക്കൊടി നാട്ടുക.
പഴമയും പുതുമയും കണ്ടവർ ഞങ്ങൾ.
ജരാനര ബാധിച്ച ഇന്നിൻ യുവത്വത്തിലേറെ
സഹതാപം .
നട്ടെല്ല്നിവർത്തി അക്രമമനീതിക്കെരെ
മിഴികൾ തുറക്കുക.
ഭീരുക്കളാണ് അക്രമകാരികളെന്നറിയുക.
ധീരരായി,മുമ്പോട്ട്പോവുകവിജയം
സുനിശ്ചിതം.
നീതിനിഷേധത്തിനുമക്രമത്തിനും
ചട്ടുകമാവാതിരിക്കുക ചാട്ടുളിയാവണം.
നിസ്സംഗതമുതലാക്കുന്നവർക്ക് താക്കീതായി
ഉണർന്നെഴുന്നേൽക്കുക.വെളുത്ത
വസ്ത്രത്തിലെകറുത്തമനസ്സിനെതിരിച്ചറിയുക
തുറന്നു കാട്ടുക മുഖംമൂടികൾ.
പണയപ്പെടുത്താത്ത തലച്ചോർസത്യത്തിൻ
വഴികാട്ടിയായി വഴിനടത്തും നിങ്ങളെ.
കുഴിച്ചുമൂടാം മൂഢ വിശ്വാസങ്ങൾ.
പരക്കട്ടെചുറ്റും നന്മമനസ്സിന്റെപ്രകാശം.

