രചന : ലാൽച്ചന്ദ് മക്രേരി ✍
ഉറക്കമതൊന്നത് ഞെട്ടിയോരാനേരം
സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞല്ലോ ഞാൻ.
എൻ്റെ കൂടെയായ് എന്നരികിലായിട്ട് ,
ഞാനും നീയും കൂടിയായുള്ളോരു –
വർണ്ണാഭമായോരാ ചെറിയോരു ജീവിതം
നിറമുള്ള സ്വപ്നമായ് വന്നുചേർന്നല്ലോ…..
രാത്രിതൻയാമങ്ങൾ പിന്നെയും ബാക്കിയായ് ,
നിൽക്കുമാനേരത്ത് കണ്ണടച്ചങ്ങിനേ ….
വെറുതേ കിടന്നായി ദുഃഖാർദ്രമായി ഞാൻ –
ഓർത്തുപോയ് നമ്മൾതൻ ചെറിയോരാ ജീവിതം.
എൻ്റെയാ വലംകൈ തേടുന്നുവല്ലോ…
പ്രിയേ നിൻ സാമീപ്യം അരികിലായറിയാൻ ,
ചിരിയും ചിന്തയും നർമ്മവും കർമ്മവും –
എല്ലാമെൻ്റെയാ ജീവൻ്റെ ജീവനായ് ,
എൻ്റെയാത്മാവിൻ്റെ കനലാഴങ്ങളിൽ –
ജ്വലിച്ചുനിന്നോരാ വെള്ളിനക്ഷത്രമേ…
നിൻ്റെയാദേഹം അകന്നുപോയെങ്കിലും
ദേഹിയും നിൻ്റെയാ നിറമാർന്ന ഓർമ്മകളും –
എന്നുമെൻ ഹൃദയത്തിനന്തരാളങ്ങളിൽ ,
ഏറ്റവുമരികിലായ് ചേർന്നുനിൽപ്പല്ലോ,
ഇരുട്ടാർന്ന വാനിലായ് തെളിഞ്ഞുനിൽക്കുന്നോരാ –
ജ്വലിച്ചിടും നല്ലോരാ കൊറ്റിനക്ഷത്രമായ്……