രചന : മോണികുട്ടൻ കോന്നി ✍️
ചോതിക്കാതെത്തീ…ഇന്നത്തെ
ച്ചോതിപ്പെണ്ണും!
ചേലൊത്തൊന്നാെന്നായാല്ലോ
വന്നേൻ മങ്കമാർ !
ചേമന്തിപ്പൂ മുല്ലാ മുക്കുറ്റീ
തുമ്പപ്പൂ..;
ചേരുന്നോരോകാന്തിക്കായി
ന്നിക്കളത്തിൽ!
ചെമ്പട്ടാെട്ടാകെച്ചുറ്റീ,സന്ധ്യ
ത്തുമ്പിപ്പെൺ –
ചെന്നിട്ടാരാത്രിക്കാട്ടിൽപ്പെട്ടീ
ടുന്നേരം….;
ചെമ്പപ്പട്ടല്ലൊം മാറ്റീട്ടാ ചന്ദ്ര
ക്കൊമ്പൻ;
ചേലോടെത്തീ മാനത്തിന്നാ
വെള്ളിത്തേരിൽ!
ചാടേറീട്ടിങ്ങെത്തീ മുറ്റത്തും
തോപ്പെങ്ങും ;
ചാടിക്കൂടെക്കൂടീട്ടാടീട്ടൂ
ഞ്ഞാലായാൻ!
ചേലുള്ളോരോടൊപ്പം ചാേതി
ക്കാടാനാവും,
ചേലിൽമോഹം!ചെഞ്ചുണ്ടിൻ്റെ
തേനുണ്ണാനും!
ചേച്ചിക്കും ചോപ്പുണ്ടീ ചേട്ടന്നും
നന്നായ്;
ചാച്ചമ്മ,യ്ക്കമ്മൂ ,ൻ്റമ്മയ്ക്കും
ചേലുണ്ടേറേ !
ചോതിക്കാട്ടോം പാട്ടും,അക്കൂട്ടർ
ക്കൊപ്പത്തിൽ;
ചോദിക്കാനാളില്ലെൻ്റൊപ്പത്തി
ന്നീ രാവിൽ….!
ചോറുണ്ടിട്ടങ്ങാേട്ടില്ലല്ലോ
ഞാനും കൂടെ-
ച്ചാടിക്കൊ’ണ്ടാർപ്പോ…!ഇർറോ.. !
ഇർറോ…’ ന്നാർക്കാനും!
ചാടിക്കളിച്ചീടും; ഞാനുമങ്ങൊരു
നാളിൽ!
ചേട്ടൻ്റൊപ്പത്തിൻ പൊക്കത്തിൽ
എത്തുന്നേരം!

