ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും  സന്തോഷവും സമാധാനവും നിറഞ്ഞ ഓണാശംസകൾ !

തന തന്തിന തിത്തോം തകൃതോം
തകൃതത്തോം തന്തിന തകൃതോം
പറച്ചിപെറ്റ കുലങ്ങൾ വാഴ്ക
പന്ത്രണ്ടും വാഴ്ക വാഴ്ക
പരശുരാമ ഭഗവാൻ തന്ന
കേരളം വാഴ്ക വാഴ്ക
(തന….)

ഓണം തിരുവാതിര പൂരം
വേണം വിഷു ഉത്സവ മേളം
നവരാത്രിയുമാഘോഷിക്കും
ഭുവനത്തിൽ മണ്ണിൻ മക്കൾ (തന….)

തെയ്യം തിറ കഥകളി തുള്ളൽ
പെയ്യും പോൽ തോറ്റം പാട്ടും
നന്തുണിയും പുള്ളോ ർക്കൂടവും
തുയിലുണർത്തുപാട്ടു മുടുക്കും (തന….)
അപകർഷത ദൂരേക്കള യും
അഭിമാന തിരി തെളിയിക്കും
കളിമണ്ണ് കുഴച്ചുണ്ടാക്കും
കരകൗശല പാത്രം പലതും (തന…..)

മുള വെട്ടി മുറങ്ങൾ തൊട്ടി
പനയോലയിൽ പായ പനമ്പ്
തെങ്ങോല മെ ടഞ്ഞുമെടുക്കാം
എങ്ങും ഇനി പപ്പട മാകാം. (തന….)

നെല്ലും പല കപ്പ കവുങ്ങ്
തെങ്ങ്എല്ലാം വിളയും മണ്ണിൻ
മക്കള് വളരാൻ വിലസാൻ
ഒക്കേണം ഒന്നിക്കേണം
(തന…..)

ആലകളിൽ തീ യൂതു മ്പോൾ
ആലസ്യം വിട്ടുണരുമ്പോൾ
അഴകോലും കത്തികൾ പിന്നെ
തൊഴിൽചെയ്യാ നായുധമേറെ (തന…)

തുണി നെയ്യും സ്വർണ്ണം പണിയും
ഉളി പായും ഉരുപ്പടി മേലെ
ചക്കാട്ടും സ്നേഹം കിനിയും
വെക്കം പണി ഏതും ചെയ്യും. (തന…..)

ചരിതങ്ങളുറങ്ങും മണ്ണേ
സ്വര രാഗ മുണർത്തും നാടേ
തലമുറകൾ പകർന്നൊരു സ്നേഹ
തനിമകളിൽ ഉണർന്നേ വാഴ്ക! (തന……)

പടയാളികൾ മക്കളുമുണ്ട്
നാടെല്ലാം രക്ഷിച്ചീടാൻ
തൃക്കാക്കരയപ്പൻ വാഴ്ക
തൃക്കോവിൽ തുറന്നും വെയ്ക്ക! (തന…)🙏🏻

ആശംസകളോടെ,

സി. മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *