ന്യൂ ജേഴ്‌സി :. ന്യൂ ജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (മഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജുവിനെ ഫൊക്കാനയുടെ 2026 -2028 ലെ ഭരണസമിതിയിൽ വിമെൻസ് ഫോറം ചെയർ ആയി മത്സരിക്കുവാൻ മഞ്ച് കമ്മിറ്റി എൻഡോസ്‌ ചെയ്തു. ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും വിമെൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി മെംബേർ , റീജണൽ വിമെൻസ് ഫോം കോർഡിനേറ്റർ, നാഷണൽ കമ്മിറ്റി മെംബർ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.

അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക , അദ്ധ്യാപിക ,ഹെൽത്ത് കെയർ പ്രോഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂജേഴ്‌സിക്കാരുടെ അഭിമാനമായ ഡോ. ഷൈനി രാജു. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു.

മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (മഞ്ച്) കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് ആയിരുന്ന ഡോ. ഷൈനി ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ഷൈനിയുടെ നേതൃത്വത്തിൽ മഞ്ച് നിരവധി ചാരിറ്റി പ്രവത്തനങ്ങൾ നടത്തുകയും സംഘടയുടെ പ്രവർത്തനം വിപുലീകരിക്കാനും കഴിഞ്ഞു . ഒരു സംഘാനയുടെ നിലനിൽപ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് . അങ്ങനെ ഒരു മാറ്റം മഞ്ചിൽ കൊണ്ടുവരാനും ഒട്ടേറെ മാറ്റങ്ങൾക്ക് കരണമാകാനും ഷൈനിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ന്യൂ ജേഴ്‌സി മേഘലയിലെ കല-സാംസ്‌കാരിക വേദികളിൽ നിറ സാന്നിധ്യമായ ഡോ.ഷൈനി ഒരു റ്റി വി അവതാരിക കൂടിയാണ്.

ന്യൂ ജേഴ്‌സിയിലെ എക്സസ്സ് കൗണ്ടി കോളേജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ മാത്തമാറ്റിസ്‌ അദ്ധ്യാപികയായി സേവനം ചെയ്യുന്ന ഡോ.ഷൈനി ഒരു ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ കുടിയാണ് . എക്സസ്സ് കൗണ്ടി കോളേജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോർഡിനേറ്റർ കൂടിയാണ് അവർ.

കേരളത്തിൽ നിന്നും മത്തമാറ്റിസിൽ മാസ്റ്റേഴ്‌സ് കഴിഞ്ഞ ഡോ.ഷൈനി ന്യൂ ജേഴ്‌സി സ്റ്റേറ്റ് കോളേജിൽ നിന്നും എം എസും , അതിന് ശേഷം PHD യും കാരസ്ഥാമാക്കിയിട്ടുണ്ട്. മത്തമാറ്റിസിൽ പി എച് ഡി യുള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഷൈനി . ഭർത്താവ് അറിയപ്പെടുന്ന പാട്ടുകാരൻ കൂടിയായ രാജു ജോയി ഇപ്പോൾ മഞ്ചിന്റെ പ്രസിഡന്റ് കൂടിയാണ്, മക്കൾ ജെഫ്‌റി , ജാക്കി എന്നിവരോടൊപ്പം ന്യൂ ജേഴ്സിയിൽ ആണ് താമസം..

By ivayana

Leave a Reply

Your email address will not be published. Required fields are marked *