രചന : അഷ്റഫ് കാളത്തോട് ✍
The Remnant (ശേഷിപ്പു) എന്ന സാറ്റയർ കവിതയുടെ മലയാള പരിഭാഷ
ലോകം തീയിൽ മുങ്ങി,
ആകാശം ചാരമായി വീണു.
മനുഷ്യരുടെ കരച്ചിൽ ഇല്ലാതായി
ചരിത്രത്തിന്റെ അവസാന രംഗം മാത്രം.
ശൂന്യമായ തെരുവുകളിൽ പതാകകൾ ചിതറി,
രാജധാനികൾ എല്ലാം അഗ്നിയുടെ ശ്മശാനങ്ങൾ.
അവിടെ നടന്നുവന്നത്
രണ്ടു നീണ്ട നിഴലുകൾ:
ട്രംപ്യും നെതന്യാഹുവും.
ട്രംപ് വിളിച്ചു:
“എനിക്ക് വേണം വേദി!
കൈയടി വേണം!
എനിക്കൊരു ശത്രു വേണം,
എന്റെ പ്രസംഗത്തിനായ്!”
നെതന്യാഹു കരഞ്ഞു:
“എനിക്ക് മതിൽ വേണം!
എന്റെ കാവൽക്കാരൻ വേണം!
ഭീതിയുടെ സാമ്രാജ്യം വേണം!
ശത്രുവില്ലെങ്കിൽ,
ഞാൻ ഭരിക്കുന്നത് ആരെ?”
പക്ഷേ ലോകം ശൂന്യം
ജനക്കൂട്ടമില്ല, വോട്ടർമാരുമില്ല,
വെടിവയ്ക്കാൻ ശത്രുക്കളുമില്ല.
അവർ തമ്മിൽ നോക്കി ചോദിച്ചു:
“അപ്പോൾ നാം തമ്മിൽ
വിവാഹം കഴിക്കട്ടെ?
അല്ലെങ്കിൽ തമ്മിൽ
യുദ്ധം തുടങ്ങട്ടെ?”
ആകാശം പൊട്ടിച്ചിരിച്ചു,
കാറ്റ് കുലുങ്ങി ചിരിച്ചുപോയി,
മണ്ണ് തലകുനിച്ചു.
അവർ വിവാഹിതരായി
സ്നേഹത്തിനല്ല,
വൈരത്തിന്റെ കരാറായി.
മംഗല്യസൂത്രം
ഒരു വെടിയുണ്ട.
സാക്ഷികൾ
ശൂന്യതയും മൗനവും.
പക്ഷേ വിവാഹം പോലും
അവരെ ഒന്നിച്ചുവെക്കാനായില്ല.
വൈരത്തിന്റെ തീ
ബന്ധങ്ങളെ കീറിയെറിഞ്ഞു.
ട്രംപ് കുറ്റപ്പെടുത്തി,
നെതന്യാഹു കുറ്റപ്പെടുത്തി.
അവരുടെ കോപം ലോകത്തെ വീണ്ടും
അഗ്നിയാക്കി.
ഒടുവിൽ,
അവരുടെ അവസാന വെടിയൊച്ച
ശൂന്യതയിൽ മുഴങ്ങി.
ആ ചിതലിൽ നിന്ന് പൊങ്ങി
ഒരു ചെറു പുല്ലിന്റെ മുള. 🌱
അത് ചിരിച്ചു പറഞ്ഞു;
“മനുഷ്യർ തങ്ങൾ തന്നെയാണ്
തങ്ങളെ ഇല്ലാതാക്കുന്നത്.
എന്നാൽ ജീവൻ നിലനിൽക്കും.
വൈരത്തിന്റെ വിവാഹമല്ല,
സ്നേഹത്തിന്റെ വിവാഹം മാത്രമാണ്
നിത്യമായിരിക്കുക.
✨
