രചന : ജോളി ജോളി ✍.
ജെമിനി ആപ്പുകളിൽ സുന്ദരനും സുന്ദരിയും ആകാൻ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക എന്നാണ് പുതിയ വാണിംഗ് വന്നിരിക്കുന്നത്…
നിങ്ങളുടെ ഫോട്ടോ മറ്റു പലതിനും ഉപയോഗിച്ചേക്കാം…
അപ്പോൾ നിങ്ങളുടെ ഒറിജിനൽ ഫോട്ടോ അതായത് സാധാ ഫോട്ടോ ഫേസ്ബുക്കിലും ഈസ്റ്റഗ്രാമിലും ഇട്ടാലോ എന്ന് ചോദിച്ചേക്കാം….
അതും ഇന്നത്തെ കാലത്ത് മറ്റു പലതിനും ഉപയോഗിക്കാൻ കഴിയും… അതിനുള്ള സാധ്യതയും ഉണ്ട്…
ഒരു പെൺകുട്ടിയുടെ AI ഫോട്ടോ ഉണ്ടാക്കി, പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ഐഎസുകാരിയായി എന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് 15 k ലൈക്കും 20k ലൈക്കും മേടിച്ച് കാശുണ്ടാക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ….
അതായത് ഒരു ഫോട്ടോ കണ്ടാൽ അത് കൃത്രിമമാണെന്ന് തിരിച്ചറിയാത്ത ലക്ഷക്കണക്കിന് മനുഷ്യർ ഇന്നും കേരളത്തിൽ ഉണ്ട് എന്നർത്ഥം…
നിങ്ങളുടെ നിൽക്കുന്നതോ ഇരിക്കുന്നതോ ആയ ഒരു സാധാ ഫോട്ടോ കിട്ടിയാൽ മതി…
ആ ഫോട്ടോ ഉപയോഗിച്ച് ഇന്നത്തെ കാലത്ത് AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒറിജിനലിനെ വെല്ലുന്ന പോൺ വീഡിയോസ് വരെ ഉണ്ടാക്കാൻ സാധിക്കും…
പറഞ്ഞുവന്നത് ഇതാണ്…
പേടിക്കേണ്ട
ഫോട്ടോസോ
റീൽസോ
നിങ്ങളുടെ സന്തോഷങ്ങളോ ഒന്നും അതുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇടാതിരിക്കണ്ട…
നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നിങ്ങളുടെ ഫോട്ടോയെടുത്ത് ഇത്തരം വീഡിയോസ് ഉണ്ടാക്കി ഇതിനെക്കുറിച്ച് വലിയ അറിവില്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയും ട്രാപ്പിലാക്കി പണം തട്ടാനും മറ്റു പലതിനും ഉപയോഗിക്കാൻ വേണ്ടി വിരുതന്മാരും ക്രിമിനലുകളും നിങ്ങളെ സമീപിക്കും…
ഇനിയുള്ള കാലത്ത് അത്തരം തട്ടിപ്പുകളെയും നേരിടേണ്ടി വരും…
ഏതൊരു സാങ്കേതികവിദ്യയും ശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് ആണ് നിർമ്മിച്ചിരിക്കുന്നത്…
ഏതൊരു സാങ്കേതികവിദ്യക്കും ദുരുപയോഗ സാധ്യതകളും ഉണ്ട്…
ദുരുപയോഗ സാധ്യതകൾ പരമാവധി കുറയ്ക്കുക എന്നല്ലാതെ സാങ്കേതികവിദ്യകൾ വേണ്ടെന്നു വെക്കാൻ നമ്മൾക്ക് സാധിക്കില്ല…
ഈയിടെ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും പോൺ വീഡിയോസും അവരെ ഉപയോഗിച്ച് പരസ്യങ്ങളും ഇമേജുകളും കൃത്രിമമായി AI സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ചതിനെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചത് ഓർക്കണം….
അതുകൊണ്ട് പറഞ്ഞു വന്നത് ഇതാണ്…
നിങ്ങളുടെ സന്തോഷങ്ങൾക്ക് നിങ്ങൾ വിലങ്ങിടണ്ട…
ഇത്തരം വീഡിയോസ് കയ്യിലുണ്ട് ഫോട്ടോസ് കൈയിലുണ്ട് എന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ സമീപിക്കുകയോ വിളിക്കുകയോ ചെയ്താൽ ഉടൻ തന്നെ സുഹൃത്തുക്കളെയും വീട്ടിലുള്ള വേണ്ടപ്പെട്ടവരെയും അറിയിച്ചതിനു ശേഷം തഞ്ചത്തിൽ അയാളെ വിളിച്ചുവരുത്തി കൂമ്പിന് നല്ല ഇടി കൊടുത്ത് പോലീസിനെ ഏൽപ്പിക്കുക…
അല്ലെങ്കിൽ പോടാ ഊളെ
ഇതിനെക്കുറിച്ച് അറിയാത്തവരെ പോയി പറ്റിക്ക് എന്റെ അടുത്ത് വേണ്ട എന്ന് പറഞ്ഞു വിടുക…
അല്ലെങ്കിൽ പോടാ മൈ….. എന്ന് ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുക…
അവന് കാര്യം പിടുത്തം കിട്ടും….
ഒരിക്കൽ കൂടി പറയുന്നു…
ഇത്തരം സന്ദർഭങ്ങളെ നേരിടേണ്ടി വന്നാൽ ഒരു പേടിയും വേണ്ട…
ഒട്ടും പാനിക്കാവുകയും വേണ്ട..
ബീ കൂൾ….. 👍
