പ്രണയം സുഖമുളള
കുളിരാണ്.
പ്രണയം തണുവുള്ള
തീയാണ്
പ്രണയം സിരകളിലിഴയുന്ന
തരംഗമാണ്
പ്രണയം മധുവിൻ്റെ
മധുരമാണ്
പ്രണയം സ്വപ്നങ്ങളുടെ
കൂടാരമാണ്
പ്രണയം ആനന്ദത്തിൻ
സാഗരമാണ്
പ്രണയിക്കുന്നോർക്ക്
പ്രണയിക്കാനേയറിയൂ
പ്രണയ ഗോപുരത്തിൽ
നിന്നു നീലവാനിലേക്കു
പറക്കുമ്പോഴറിയുന്നില്ല
ചിറകുകളില്ലെന്ന സത്യം.
പ്രണയത്തിനു വികാര-
ലോല ഭാവങ്ങളേയുള്ളൂ
ചിന്തയുടെ ചിറകുകളില്ല;
അവൾ കണ്ണീർപ്പുഴയാ –
യൊഴുകുമ്പോളവൻ
തോണിയിൽ മറുകര പൂകും.
മുക സാക്ഷിയാമൊരുവൻ
അവളെ പുണരവേയുള്ളിൽ
പ്രണയം ഘനീഭവിച്ചു
നിർവികാരയായവളൊഴുകും.

ഷാജി പേടികുളം

By ivayana