ചിന്തമരിച്ചൊരി
ചിത്തത്തിനന്ത്യ
കർമ്മംചെയ്യുവാൻ
മക്കളായുള്ളതിൽ
കേമനായ് നിൽക്കുമീ
പരിഭവം*
പാതിവഴിക്ക് നിൽക്കുന്നു….
ഉറ്റചങ്ങാതിചമഞ്ഞെത്തി
പണ്ട്പിറവിയിൽചാപിള്ളയായ്
തീർന്ന “വിശ്വാസത്തിൻ്റെ
ആത്മാവ്.*
ജഢമൊന്ന് കുളിപ്പിക്കാൻ
മനസ്സമതംമൂളിദൂരെനിൽക്കുമീ
മറവിയാം* നിഴൽ’രൂപം…
അയാളിലും കാണാം ഇറ്റ് കണ്ണീർ
വറ്റിയ കറുത്തപാടുകൾ..…
അലമുറയിട്ടന്ത്യ ബലിതർപ്പണം
ചെയ്യാൻ ദൂരത്ത് നിന്നെത്തി
എന്നോ നാടുവിട്ട ബാല്ല്യത്തിൻ്റെ
ഓർമ്മകൾ,* കർമ്മത്തി_
നുത്തമവകാശികൾ…
കർമ്മികളാരാകാൻ,
എണ്ണത്തിൽ പെരുകിയ
പ്രതീക്ഷകളുള്ളപ്പോൾ
ഇവരിലറിവ് കെട്ടവൻ
അന്യനിൽ ഭ്രമം മൂത്ത
അസൂയ*
ചിതയിലേക്കെടുക്കുവാൻ
നേരമായെന്നുച്ചത്തിൽകേട്ടു
നൈരാശ്യത്തിൻ്റെസ്വരമായി
തിലഹോമംതന്നെ നടത്തണം
ഇല്ലെങ്കിൽ ബാക്കിനില്ക്കുമീ
മോഹത്തിന് സ്വസ്തികിട്ടില്ലല്ലോ
കരഞ്ഞ് കലങ്ങിയകണ്ണുമായ്
നിൽക്കുമീ പ്രേയസ്വിനി..
എല്ലാരും വാഴ്ത്തും.. മനസ്സിൻ്റെ
കണ്ണാടി.. പാവം മുഖകാന്തി
ഞാനൊരിക്കലും കണ്ണാടിയല്ല
മനസ്സിൻ്റെ.. മനസ്വിനി !
കത്തുന്ന ചിതയിൽചാടി ഞാൻ
ഹൂതി ചെയ്യുവാനാകാതെ ”
യെൻ മുഖകാന്തിയെനിക്കായ***†

സജീവൻ. പി. തട്ടയ്ക്കാട്ട്

By ivayana