രചന : സജീവൻ പി തട്ടേയ്ക്കാട്ട് ✍
ഉച്ചവെയിൽ
ഉച്ചിയിൽ
കടുക്പൊട്ടിച്ചു
കാത്തിരിപ്പ്…ഞ്ഞെളിപിരിപൂണ്ട്
ക്ഷമ കെട്ടകണ്ണുകൾ
അടർന്ന്..വീഴാതിരിക്കാൻ
പോളകൾ ചമ്രം പടിത്
തിര വീണ്ടും വന്ന്
കരയോട്എന്തൊക്കെയോ
കുശലം ചൊല്ലി…
കര വീണ്ടും തിരയ്ക്ക്
കാത്തിരിക്കാമെന്ന്
വാക്ക് കൊടുത്ത്
കാത്തിരുന്നാലും
തിരവിസ്വസ്തനല്ലേ..
കടല് സത്യമുള്ളതും
നെറിയില്ലാത്തത്
മനുഷ്യവർഗ്ഗത്തിനാണ്
വീണ്ടും സൂര്യൻ
ക്ഷീണിക്കാൻ തുടങ്ങി
സമയത്തിൻ്റെ ജോലി
കൃത്യമായി പൊയ്കൊണ്ടിരുന്നു
ഇപ്പോൾ ക്ഷമയുടെ
ഗമ വിട്ട്…..
നിരാശയായി
വിവശനായി ദാ…
ഗമകളഞ്ഞ ക്ഷമ
പ്രതീക്ഷയോട്
ചോദിച്ച്…
നിനക്ക് എന്തുതോന്നുന്നു
പ്രതീക്ഷ കണ്ണ് ചിമ്മി
ദൂരേക്ക് നോക്കി….
ഒപ്പം ആകാംക്ഷയും കൂട്ടിന്
അവളുടെ ചുവപ്പ് സാരി
തിരയേ പുണർന്നുകൊണ്ട്
കരയുടെ മടിത്തട്ടിലേക്ക്…..
അപ്പോഴേക്കും സൂര്യൻ
ആർത്തവ രക്തത്തിൻ്റെ
ഒഴുക്കിലേക്ക് മുങ്ങിതാണു….
അവൻ ആശമരിച്ച
ഒരു കാറ്റായി അവളുടെ
ചുവപ്പ് ചുറ്റിയ ശവത്തിലേക്ക്….
