രചന : ദിവാകരൻ പി കെ✍
കറുപ്പിലേക്ക് വെളുപ്പ് പടരുന്നത്
അതീശത്വമാണ്,
വെളിച്ചത്തിലേക്ക് കറുപ്പ് പടരുന്നത്
കീഴടങ്ങ ലാ ണ് വിധേയത്വമാണ്.
അ ക്ഞ്ഞ തയിൽ നിന്നറിവിലേക്കുള്ള ലയനമല്ല.
കറുപ്പ് മരണമാണ് അക്ഞ്ഞ തയാണ്
രാത്രിയാണ്,അന്ധ തയാണ് വെറുക്കപ്പെടേണ്ടതാണ്.
വെളുപ്പ് വെളിച്ചമാണ് പ്രകാശമാണ്
ശാന്തി യാണ് സമാദാനമാണ്,
പഠിപ്പിച്ച പാഠം.
തലയിൽ കെട്ടിവച്ച,
അടിമത്വ ബോധ ത്തിൻ ഭാണ്ഡംപേറാനും
വെളുപ്പിന്റെമഹത്വം കൊട്ടിഘോഷിക്കാനും
വിധിക്കപ്പെട്ടവർകറുത്തവർ
പുറമേ കാട്ടും വെളുത്ത പല്ലാൽ
ഇളിച്ചു കാട്ടി കറുപ്പിൽ
വെളുപ്പ് പടർന്ന് കീഴടക്കുന്നു.
സായ്‌പ്പിനെക്കാൾ വെളുപ്പുമായ്
ചിലർ വെളുപ്പിന്റെ കപട ലോകത്ത്മൂനാം
തരക്കാരായി നടു വൊടിച്ചോക്കാനിച്ച്
നിൽക്കുന്നു കാരുണ്യത്തിനായി.
സ്വയം വരിച്ച അന്ധത യുമായി ജനം
അടിമത്വ നുകം വലിച്ച്,
വാഴ്ത്തു പാട്ടുമായി നിർവൃതി പൂണ്ട്
കല്പനകൾക്ക് കാതോർത്തു കഴിയുന്നു.
