ദൈവമെ
അവിടുന്ന് സമുദ്രവും
ഞാനതിൽ ഒരു ജലകണവുമാകുന്നു.
അവിടുന്ന് ഭൂമിയും
ഞാനതിൽ ഒരു മൺതരിയുമാകുന്നു.
ഈശ്വരാ,
അങ്ങ്‌ സൂര്യനും
ഞാനതിന്റെ ചെറുകിരണവുമാകുന്നു.
അങ്ങ് മഹാകാലവും
ഞാനതിലെ നിമിഷകണവുമാകുന്നു.
ഭഗവാനെ,
അങ്ങ് വായുമണ്ഡലവും
ഞാനതിൽ ഒരു ശ്വാസകണവുമാകുന്നു.
അവിടുന്ന് പ്രപഞ്ചംനിറഞ്ഞ
മഹാപ്രണവവും
ഞാനതിൽ ഒരു സ്വരകണവുമാകുന്നു.
ഇനിയൊരുനേരം,
നീർക്കുമിള
വായുമണ്ഡലത്തെ
യെന്ന പോലെ,
അഹംബോധമകന്ന്
അങ്ങയെയറിയുമ്പോൾ
ഞാൻ സ്വതന്ത്രനാകുന്നു.
അതാകാം ആത്മജ്ഞാനവും ജൻമസാഫല്യവും .

എം പി ശ്രീകുമാർ

By ivayana