എഡിറ്റോറിയൽ✍
ഓസ്ട്രിയ : വിയന്ന പ്രവാസി മലയാളിയായ ശ്രി ബിജു മാളിയേക്കലിന്റെ പ്രിയ പത്നി ബിന്ദു മാളിയേക്കല് (46) നിര്യാതയായി. രണ്ട് വര്ഷമായി ജോലി ചെയ്തിരുന്നുന്നതു സൂറിച്ചിലായിരുന്നു. ഒക്ടോബര് ഒന്നാം തിയതി ജോലിയ്ക്കു പോകുന്ന വഴിയില് ഉണ്ടായ കാർ അപകടത്തെ തുടര്ന്നാണ് ബിന്ദു നിര്യാതയായത്. മൃത സംസ്‌കാര ചടങ്ങുകൾ പിന്നീട് അറിയിക്കും.
കഴിഞ്ഞ ബുധനാഴ്ച സ്വിറ്റസര്ലണ്ടിലെ സെന്റ് ഉര്ബാനില് പെടസ്ട്രിയന് ക്രോസില് അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു . ഉടനെ തന്നെ ആശുപത്രിയില് എത്തിക്കുകയും തുടര്ന്ന് ബേണിലെ മറ്റൊരു ആശുപതിയിലേയ്ക്ക് തീവ്ര പരിചരണത്തിനായി മാറ്റുകയും ചെയ്തിരുന്നു . തുടര്ന്ന് ഒക്ടോബര് 5-ന് സ്വിസ് മലയാളികൾക്ക് പുറമെ വിയന്ന മലയാളികളെയും ദുഃഖത്തിൽ ആഴ്ത്തികൊണ്ടു മരണപ്പെടുകയായിരുന്നു.
22 വര്ഷങ്ങള്ക്ക് മുന്പ് ഓസ്ട്രിയയില് എത്തിയ ബിന്ദു നഴ്സിംഗ് മേഖലയില് ജോലി ചെയ്യുകയായിരുന്നു.നീണ്ട വർഷമായി വിയന്നയിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു ശേഷം തുടര്ന്ന് രണ്ട് വര്ഷം മുമ്പ് സ്വിറ്റ്സര്ലന്ഡില് ജോലിയില് പ്രവേശിച്ചു. തൃശൂര് വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില് അന്തോണി റോസി ദമ്പതികളുടെ ഇളയ മകളാണ് ബിന്ദു. വിയന്ന മലയാളിയായ തൃശൂര് എലിഞ്ഞിപ്ര സ്വദേശി ബിജു മാളിയേക്കലിന്റെ ഭാര്യയാണ് ബിന്ദു. മക്കള്: ബ്രൈറ്റ്സണ്, ബെര്ട്ടീന.
സഹോദരങ്ങള്:
മേഴ്സി തട്ടില് നടക്കലാന് (ഓസ്ട്രിയ)
ഡാലി പോള് (കേരളം)
ലിയോ കാഞ്ഞിരപ്പറമ്പില് (സ്വിറ്റ്സര്ലന്ഡ്)
ജോണ്ഷീന് (കേരളം)
06.10.2025 ഇന്ന് വൈകിട്ട് വിയന്നയിലെ മൈഡിലിങ് സെയിന്റ് തോമസ് ഇടവകയിൽ 19 :15 ബിന്ദു മാളിയേക്കലിന്റെ ആത്‌മാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി പ്രത്യക കുർബാന ഉണ്ടായിരിക്കുന്നതാണ് എല്ലാ വിയെന്ന മലയാളികളെയും കഷ്ണിക്കുന്നതായി വികാരി ഫാ.തോമസ് താണ്ടപ്പിള്ളി അറിയിച്ചു .