അമ്പലസ്വർണ്ണമടിച്ചുമാറ്റി
ആരൊ കടത്തിക്കളഞ്ഞുവത്രെ !
ഒന്നിച്ചു ചേർന്നിട്ടു പുട്ടടിച്ചു
ഇമ്പത്തിലേമ്പക്കം വിട്ടുവത്രെ !
അയ്യപ്പനെന്നതറിയില്ലോർക്ക് .
അയ്യപ്പൻ, നന്നായറിഞ്ഞവരെ.
ഭക്തന്റെ വിയർപ്പിൽ കായ്ച പണം
പകിട കളിയ്ക്കാൻ നീയ്യെടുത്താൽ
ഭഗവാന്റെ കൈകളാലെ പിന്നെ
പകിടകളിയ്ക്കും നിന്റെ ജൻമം
അയ്യപ്പഭക്തരെ വിഡ്ഢിയാക്കി
അമ്പലക്കൊള്ള നടത്തിയെന്നാൽ
അഞ്ചു തലമുറ പിന്നിട്ടാലും
അയ്യോ ഗതികെട്ടലയുമത്രെ
ആസനത്തിൽ തീ പിടിച്ച പോലെ
അന്തമറ്റോടിയലഞ്ഞു പോകും !

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *