രചന : ജോർജ് കക്കാട്ട് ✍
പോസ്റ്റ്മാൻ വന്നു വീണ്ടും,
കത്തുകളുമായി ചിന്നും ചിന്നും.
ഓരോ വീട്ടിലും സന്തോഷം,
ചിലതിൽ ദുഃഖത്തിൻ മന്ദഹാസം.
ചില കത്തുകൾ ദൂരെ നിന്നുവന്നു,
പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തന്നു.
ചിലതിൽ ജോലിയുടെ വിശേഷം,
ബാക്കിയുള്ളവ ബില്ലിൻ്റെ ഘോഷം.
കാത്തിരുന്നു ഞാൻ ഒരു കത്തിനു വേണ്ടി,
എൻ്റെ കൂട്ടുകാരൻ്റെ മറുപടിയ്ക്കു വേണ്ടി.
ഇനിയും വരും പോസ്റ്റ്മാൻ നാളെ,
പുതിയ കത്തുകളുമായി എൻ വാതിലിൽ.
