രചന : ദിവാകരൻ പികെ✍
അരുതരു തിനിയുമെന്നെ,
നിണ മണിഞ്ഞോർമ്മകൾ,
പൂത്തു നിൽക്കും വഴി കളിൽ,
തനിച്ചാക്കി പോകല്ലേ.
മറവിയുടെ കരിമ്പടംമൂടി പ്പുതച്ച്
ഇരുട്ടിനെ മാറോട് ചേർത്ത് പുണരട്ടെ,
വസന്തത്തിന്റെ കാഹളമെൻ,
കാതുകൾ ക്കിപ്പോൾ കുളിരേകുന്നില്ല
നിറമുള്ളോർമ്മതൻവെള്ളി വെളിച്ചം
തിര യടിക്കുമെൻഹൃദയ ഭിത്തിയിൽ.
മങ്ങിയൊ രോർമ്മ ചൂ ണ്ട യിൽ
കുരുങ്ങി,ചോര പൊടിഞ്ഞു പിടയുന്നു.
ഈറൻ പൊഴിയുമെൻമിഴികളിലുറ്റു,
നോക്കാതെഇത്തിരിനേര മീവഴിയിൽ,
ഒറ്റക്കിരുന്ന്,ചിതറുമെൻ ചിന്തയിൽ,
വൃഥാസ്വപ്നങ്ങൾക്ക് നിറം ചാർത്തട്ടെ.
മാഞ്ഞു പോയനിറംമങ്ങിയഓർമ്മകൾ,.
നിറം ചാർത്തിസുഗന്ധം പരത്തിഎന്നെ,
ചുറ്റി വരിഞ്ഞു ഇറുകെ പുണരുമ്പോൾ
ലഹരിയായെൻ സിരകളിൽ നുരയുന്നു.
