രചന : ലാലു നടരാജൻ ✍
ഭാരതത്തിന്റെ ഭരണം ഭാവിയിൽ എന്തായിരിക്കും?
ഓപ്ഷൻസ്.
- മത സഹിഷ്ണുതയുള്ള ഹിന്ദു രാഷ്ട്രം.
- ഇസ്ലാമിക റിപബ്ലിക്.
- ക്രിസ്ത്യൻ ചായ്വ്ള്ള ജനാധിപത്യം.
- അവർണരുടെ നേതൃത്വത്തിലുള്ള മതേതര റിപബ്ലിക്.
ഏതിനാണ് സാധ്യത എന്ന് ശതമാന കണക്കിൽ ഉത്തരം മനസ്സിൽ കുറിക്കുക.
ആഗ്രഹമല്ല. സാധ്യതയാണ് അറിയേണ്ടത്. ഉറപ്പിച്ചു കഴിഞ്ഞെങ്കിൽ മറ്റു ചില കാര്യങ്ങൾ.
ഹിന്ദുമതത്തിലെ ആര്യന്മാരും ഇസ്ലാം മതത്തിലെ തങ്ങൾമാരും ക്രിസ്തുമതത്തിലെ സുറിയാനി ക്രിസ്ത്യാനികളും അറബികളാണ്. അറബികൾക്ക് എവിടെ ഏത് വേഷം കെട്ടിയാലും തങ്ങൾ ഒരേ തൂവൽ കക്ഷികളാണെന്ന് പരസ്പരം അറിയാം.
അതിപ്പോ അറബികൾ മാത്രമല്ല. എല്ലാ വംശക്കാരും അങ്ങനെയാണ്. എല്ലാവരും മനുഷ്യർ. സഹോദരങ്ങൾ. സമത്വം. ഒരേ ഏകകോശജീവിയിൽ നിന്നും ഉണ്ടായി എന്നൊക്കെ പറയാമെങ്കിലും മനുഷ്യർ അടിസ്ഥാനപരമായി വംശീയ ചിന്തയുള്ളവരാണ്. കണ്ടാൽ തങ്ങളെപ്പോലെയിരിക്കുന്നവരെ സ്വന്തക്കാരെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. എല്ലാവരും അങ്ങനെ വിവേചനം കാണിക്കണമെന്നില്ല എന്ന് സമ്മതിക്കുന്നു.
ഇതിൽ അസാധാരണമായി ഒന്നുമില്ല. മൃഗങ്ങൾ പോലും തങ്ങളുടെ വർഗത്തിൽ പെട്ടവരെ തിരിച്ചറിയും. അതാണ് ആനയും പുലിയും ഒട്ടകവും വന്നാലും പട്ടികൾ മറ്റൊരു പട്ടിയെ കണ്ടാൽ പ്രതികരിക്കുന്നത്. ”നിന്നെ എനിക്ക് മനസ്സിലായി” എന്നർത്ഥം.
🐕🦺
ഇനി മനുഷ്യ സ്വഭാവത്തെ നോക്കിയാൽ അവർ തങ്ങളെപ്പോലെയുള്ളവരുടെ കൂടെ കൂടാനാണ് സാധ്യത. കൂട്ടത്തിനൊപ്പം കൂടുന്നത് ജന്മനാ കിട്ടിയ ഒരു അതിജീവന സ്വഭാവമാണ്. സ്വാഭാവികം.
വംശീയത (Racism) അങ്ങനെ മനുഷ്യർക്ക് സ്വാഭാവികമായി ഉള്ള ഒരു വികാരമാണ്. നാഗരികത, മാനവികത, വിദ്യാഭ്യാസം, ലോക പരിചയം, പ്രായം, അനുഭവ ജ്ഞാനം ഒക്കെ വർധിക്കുമ്പോൾ പൊതുവേ ഇത്തരം വിവേചനങ്ങൾ കുറയും. എല്ലാവരെയും കരുണയോടെ പുഞ്ചിരിയോടെ തുല്യരായി കാണാൻ കഴിയും. മനുഷ്യരെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും. മനുഷ്യത്വം വളരും. അവർക്ക് ജാതി, മതം, വിശ്വാസം, വംശം തുടങ്ങിയ അതിരുകൾ ഇല്ലാതെ സ്വതന്ത്ര സൗഹൃദങ്ങൾ ഉണ്ടാവാം. ബന്ധപ്പെട്ടവരുടെ സ്വാധീനം അനുസരിച്ച് ഇത്തരം സൗഹൃദങ്ങൾ ഏറിയും കുറഞ്ഞും ഒക്കെ വരാം. ഇത്തരക്കാർ പൊതുവേ മറ്റുള്ളവരെ ഉപദ്രവിക്കുകയില്ല. ഇവരെ നമുക്ക് “പരിണാമം പൂർത്തിയായ മനുഷ്യർ” എന്ന് വിളിച്ചാലോ?
😎
കാരണം എല്ലാവരും ഇങ്ങനെയല്ല. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചു നോക്കുക. പലരും കിണറ്റിലെ തവള പോലെയാണ്. ചക്രവാളം ഒരു ചെറിയ ചുറ്റുവട്ടമാണ്. വീട്, ജോലി, യാത്ര, കട ബന്ധുക്കൾ അയൽക്കാർ സുഹൃത്തുക്കൾ. അതിനപ്പുറം സാധാരണ മനുഷ്യബന്ധങ്ങൾ ഉണ്ടാവാറില്ല. അതിനപ്പുറം ലോകമില്ല എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം.
🐸
ചിലർ പരിണാമം പൂർത്തിയാവാത്ത ആൾ കുരങ്ങകളുടെ അവസ്ഥയിലാവാം. കണ്ടാൽ കുരങ്ങ് പോലെ തോന്നും എന്നല്ല. കാണാൻ മമ്മൂട്ടി തന്നെ. മനസ് കുരങ്ങന്റെയും ! ഈ സൈസുകളെ പരിചയമുണ്ടോ?
ലക്ഷണം പറയാം. മുടിഞ്ഞ ജാഡ ! എനിക്കെല്ലാം അറിയാം എന്ന ഭാവം. താൻ പറഞ്ഞതാണ് ശരി എന്ന മർക്കട മുഷ്ടി (പിടിവാശി). മറ്റുള്ളവർക്ക് തന്നെപ്പോലെ ബുദ്ധിയില്ല എന്ന തോന്നൽ. ഇഷ്ടമില്ലാത്തവരെ ചീത്ത വിളിക്കും (കുര). അടുത്ത് ചെന്നാൽ തുപ്പും. തൊട്ടാൽ കടിക്കും ! ഉത്തരം ഇല്ലെങ്കിൽ ചോദിച്ചയാളെ പുച്ഛിക്കും. ജയ്ക് സി തോമസിനെ പോലെ പല്ലിളിച്ചു കാണിക്കും. കൊഞ്ഞനം, ഗോഷ്ടി. മറ്റുള്ളവരെ പരിഹസിക്കുന്നതിൽ ആനന്ദം. ശത്രുവിനെ തോൽപ്പിക്കാൻ സംഘം ചേരുക. തല്ലു കൂടാൻ മടിയില്ല. സംസാരിച്ചു തെറ്റിയാൽ പിന്നെ അടി, ഇടി, വെടി പൊഹ… ഇതാണ് ലൈൻ. ഇത്തരക്കാരെ അറിയാമോ?
🦍
ഞരമ്പ് രോഗികളും മതഭ്രാന്തനും പൊതുവേ ഇത്തരക്കാർ ആയിരിക്കും. ഇവരെ പരീക്ഷിക്കാൻ വഴിയുണ്ട്. വെറുതെ ഒരു നമസ്കാരം പറയുക. പ്രതികരണം ശ്രദ്ധിക്കുക. തിരിച്ചു നമസ്കാരം പറഞ്ഞാൽ മനുഷ്യൻ ആയിരിക്കും.
😇
അല്ലെങ്കിൽ സൂക്ഷിക്കണം. - നമസ്കാരം പറഞ്ഞ ആളെ ആദ്യം കാണുന്ന മാതിരി തുറിച്ചു നോക്കുക.
- “ഓ നിന്റെ നമസ്കാരം വരവ് വെച്ചു” എന്ന മട്ടിൽ ചുണ്ടുകോട്ടി ഇളിക്കുക.
- പറഞ്ഞത് കേട്ടില്ല എന്ന മട്ടിൽ എന്തോ ഗഹനമായി ചിന്തിക്കുന്ന പോലെയോ ഫോണിൽ സംസാരിക്കുന്ന പോലെയോ നടിക്കുക.
- തിരിച്ചു നമസ്കാരം പറയാൻ സൗകര്യം ഉണ്ടെങ്കിലും പറയാതെ ശരീരഭാഗങ്ങൾ അനക്കി കാണിക്കുക.
അപ്പോൾ ഇവരൊക്കെയാണ് ചുറ്റുമുള്ള മനുഷ്യ രൂപികൾ എന്ന് മനസ്സിലായല്ലോ. വാസ്തവത്തിൽ ഇതൊന്നും അറിയാതെ എല്ലാവരും മനുഷ്യരാണ് എന്ന് കരുതി ജീവിക്കാനാണ് സുഖം. കൂടുതൽ അറിഞ്ഞു കഴിഞ്ഞാ ലാണ് പ്രശ്നം !
☹️
ഇത്തരം ആളുകൾ സൗകര്യം കിട്ടിയാൽ എന്തൊക്കെ ചെയ്യും എന്ന് ഊഹിക്കാമല്ലോ. ഇവരെ ശരിക്കും അറിയുന്നത് രാഷ്ട്രീയക്കാരാണ്. സംഘടിപ്പിക്കാൻ പ്രയാസമില്ല. വൈകാരികമായ വിഷയങ്ങളിൽ ഇവർ പ്രതികരിക്കും. പൊതുവേ തങ്ങളുടെ കൂട്ടത്തിന്റെ പ്രതികരണമാണത്. വ്യക്തിപരമായ സ്വന്തം പ്രതികരണം ആവണമെന്നില്ല. ചിലർ തൻറെ കൂടെയുമുണ്ട് എന്ന് ഒരു ധൈര്യം.
ഇവരെ വിശ്വാസങ്ങളിൽ കുടുക്കാനാണ് പുരോഹിതർ ശ്രമിക്കുന്നത്. കുമ്പിടികൾക്ക് പുട്ടടിക്കാനുള്ള പണം സമ്പാദിക്കാൻ അനുയായികൾ വേണം. തിരിച്ച് എന്തു കൊടുക്കും?
ജീവിതവിജയം, ഭാഗ്യം, ലോട്ടറി, ചത്തുകഴിഞ്ഞ് സ്വർഗം ! ഒക്കെയാണ് സാധാരണ ഓഫർ. പണ്ട് ഹിന്ദുക്കളിൽ കൂടിയ ജാതിയിൽ പുനർ ജനിപ്പിക്കാം എന്ന കിടിലൻ ഓഫർ ഉണ്ടായിരുന്നു. ഇപ്പോൾ അത് ക്ലച്ച് പിടിക്കുന്നില്ല. എല്ലാവരും ഉള്ള ജന്മത്തിൽ ഹാപ്പി ആണെങ്കിൽ പിന്നെ എന്ത് ചെയ്യും?
അപ്പോൾ ഇതൊക്കെയാണ് യാഥാർത്ഥ്യങ്ങൾ. ഭാരതത്തിൻറെ ഭരണം ഭാവിയിൽ എങ്ങനെ ആയിരിക്കും? ഒരു അഭിപ്രായം പറയാം.
മനുഷ്യർക്ക് വ്യക്തിപരമായി സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന അവസ്ഥയാണ് മാനവികതയ്ക്ക് നല്ലത്. കുറച്ച് കാലം മാത്രം ജീവിക്കുന്ന മനുഷ്യർക്ക് എന്താണ് ഇത്ര അസഹിഷ്ണുത? അവനവൻറെ പാടു നോക്കി ജീവിച്ചാൽ പോരെ? മറ്റുള്ളവരെ നന്നാക്കാൻ കൊട്ടേഷൻ എടുത്തിട്ടുണ്ടോ? ആര് എന്തോ വേണേൽ ആയിക്കോ. എൻറെ പുറത്തുവന്നു കേറരുത്. ആ നിലപാട് ന്യായമല്ലേ?
ഞരമ്പു രോഗികളായ ആക്രാന്തം പുരോഹിത കുമ്പിടികൾ അധികാരത്തിൽ എത്തിയാൽ എല്ലാവർക്കും പണിയാണ്. മനുഷ്യൻ നന്നാവാൻ മതം, ദൈവം, വിശ്വാസം, പുരോഹിതൻ, ദേവാലയം ഒന്നും വാസ്തവത്തിൽ ആവശ്യമില്ല. കുമ്പിടികളുടെ ഭക്തി കച്ചവടം. വെറും പട്ടി ഷോ!
ഒരാൾക്ക് വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും അയാളുടെ പെരുമാറ്റമാണ് ശ്രദ്ധിക്കേണ്ടത്. മറ്റുള്ളവരോട് എന്താണ് നിലപാട്? ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നാണെങ്കിൽ പിന്നെ എന്ത് പ്രശ്നം? അവൻ സ്വകാര്യമായി പ്രാർത്ഥിക്കുകയോ തലകുത്തി നിൽക്കുകയോ ചെയ്യട്ടെ. ബാക്കിയുള്ളവർക്ക് ഉപദ്രവം ഇല്ലാത്തടത്തോളം നോ പ്രോബ്ലം!
ഇനി മതജീവികളുടെ ശ്രദ്ധയ്ക്ക്.
എല്ലാവരും ഒരേപോലെ വിശ്വസിക്കുന്ന പ്രാർത്ഥിക്കുന്ന അവസ്ഥ വന്നാൽ പരമസുഖം ആയിരിക്കും എന്ന് കരുതുന്നത് വാസ്തവത്തിൽ ശരിയാണോ? ഇസ്ലാമിൻറെ കാര്യം എടുത്താൽ ഒരു പൊതു ശത്രു ഉണ്ടാകുമ്പോഴാണ് പല വിഭാഗങ്ങളിലുള്ള മുസ്ലീങ്ങൾ ഒരുമിച്ച് നിൽക്കുന്നത്. ഇല്ലെങ്കിൽ അവർ പല വിഭാഗങ്ങളായി തിരിഞ്ഞ് തമ്മിലടിച്ചാണ് അനുഭവം. അങ്ങനെ പൊതു ശത്രുക്കളെ എല്ലാം ഒഴിവാക്കി എല്ലാവരും തങ്ങളുടെ മതക്കാർ മാത്രമായി കഴിഞ്ഞാൽ പ്രശ്നം തീർന്നു എന്ന് കരുതരുത്. പിന്നെ “തോക്കെടുക്കുന്നവരെല്ലാം തോക്കപ്പാട്” എന്ന അവസ്ഥയായാൽ പണിയല്ലേ? താലിബാൻ എന്ന വിസ്മയം! എൻറെള്ളോ!
അതുകൊണ്ട് ഒരു മതേതര ജനാധിപത്യ ഭരണഘടനയാണ് എല്ലാവർക്കും നല്ലത്. പല മതങ്ങൾ ഉണ്ടെങ്കിൽ പരസ്പരം ചൊറിഞ്ഞും മാന്തിയും ജീവിക്കാം. എല്ലാവരും ഒരുപോലെ ജീവിക്കാൻ തുടങ്ങിയാലും ബോറടിക്കും. അല്ലെങ്കിൽ മറ്റുള്ളവരുടെ തെറ്റുകൾ കാണാം. ചിരിക്കാം. സ്വന്തം തെറ്റുകൾ തിരുത്താം.
ഇനി മതമില്ലാത്തവർക്കും പ്രശ്നമില്ല. എല്ലാ മതക്കാരെയും തോണ്ടാം. വിശ്വാസമില്ലാതെ എങ്ങനെ ജീവിക്കും എന്ന മതജീവികളുടെ അന്തം വിടൽ കണ്ടു കോൾ മയിർ കൊള്ളാം. അപ്പോൾ അങ്ങനെയൊരു സാമൂഹിക വ്യവസ്ഥ അല്ലേ വേണ്ടത്?