രചന : അൻസാരി ബഷീർ✍
മണലെരിയും ചൂടെങ്കിലുമെൻ
മനതാരിൽ നീ കുളിരല്ലോ
മലയാളം മൊഴിയും നാടിൻ
മണമെന്നെ പൊതിയുകയല്ലോ
മനസാകെ പൂക്കളമിട്ടൊരു
മലനാട്ടിന്നുത്സവമുണ്ടേ…
മലയാളികൾ മരുവുന്നതിനാൽ
മരുമണ്ണും പൂക്കളമെഴുതും
മഴവില്ല് കുലച്ചൊരു മേടം
മനതാരിൽ വിഷു എഴുതുമ്പോൾ
മരുഭൂമിയിൽ മലയാളത്തിൻ
മനമിഴികൾ കണി കാണുന്നേ…
മണൽ വെന്തൊരടുപ്പിൽ വേവും
മലയാള ഭക്ഷണമെങ്കിലും
മമ നാടേ നിൻ നെടുവീർപ്പുകൾ
മനസ്സിൽ വൻചുഴലികളാകും !