ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കഷ്ടകാലം ഭവിച്ചല്ലോ ദൈവമേ (M)
കൃഷ്ഠരോഗം പിടിപ്പെട്ട രോഗിയായ്
ശിഷ്ടകാലം ദുരിതപൂർണ്ണമാവാൻ
ഇഷ്ട ദൈവമേ തെറ്റെന്തു ചെയ്തു ഞാൻ?

നഷ്ടബോധം വിധിയെപ്പഴിക്കില്ല
ഇഷ്ടപത്നീ വെറുക്കുമോയെന്നെ നീ
ശിഷ്ടകാലം സുഖമായ് നീ വാഴണം
ഇഷ്ടമുള്ള പുരുഷനെ കെട്ടണം.

കുഷ്ഠമെന്നത് രോഗമല്ലേ സഖേ (F)
ഇഷ്ടമെന്നത് ഹൃത്തിങ്കലല്ലയോ
ഇഷ്ടപതിയെ പരിചരിച്ചെന്നുടെ
ശിഷ്ടകാലമീ പാദത്തിലർപ്പിക്കാം

ഇഷ്ടദേവാ വരമരുളീടണേ
കഷ്ടത മാറ്റി സുഖമരുളീടണേ
ഇഷ്ടപുരുനെ പരിചരിച്ചീടുമ്പോൾ
കുഷ്ഠമെന്നതൊരോർമ്മയായ് മാറണേ🙏

By ivayana