തട്ടമിട്ടൊപ്പന പാട്ടു പാടും
തട്ടത്തിനുള്ളിലെ
പെണ്ണിതാര് ,
നാണത്താൽ
തുള്ളിത്തുളുമ്പും
മൈലാഞ്ചികാറ്റിൻ്റെ
മൊഞ്ചിവള്,
മൊഞ്ചത്തിയെന്നു
വിളിച്ചവളെ
തഞ്ചുന്ന പൂവിൻ്റെ
പേരിതെന്ത്,
തഞ്ചത്തിൽ വന്നവൻ
കൊഞ്ചുമ്പോളോ
ചുണ്ടിൽ വിരിഞ്ഞൊരു
ദിക്കറേത്.
കൈവള കൊട്ടി
കിലുക്കുന്നോള്,
കാൽത്തളയിട്ട്
നടക്കുന്നോള്,
കണ്ണിൽ സുറുമ
എഴുതുന്നോള്,
കവിളത്ത് നാണം
വരയ്ക്കുന്നോള്,
ചുണ്ടത്ത് ചാമ്പക്ക
മണമുള്ളോള്,
മധുരിക്കും വാക്കിൻ്റെ
ചേലുള്ളോള്,
പ്രേമത്താൽ വാശി
പിടിക്കുന്നോള്,
സ്നേഹത്തിനായി
കരയുന്നോള്,
മൊഹബത്ത്
തുള്ളി തുളുമ്പുന്നോള്,
പഞ്ചാര മിഠായി
തേനുള്ളോള്,
ചക്കരത്തുണ്ടിൻ്റെ
രസമുള്ളോള്,
കാലത്തിൻ സമ്പാദ്യം
എന്തിവിൾക്ക്,
ഓർമ്മകളല്ലാതെ
പൊന്നിവൾക്ക്,
തട്ടമിട്ടൊപ്പന പാട്ടു പാടും
ഹൃദയ തട്ടത്തിനുള്ളിലെ
ചെക്കനാര്?

By ivayana

Leave a Reply

Your email address will not be published. Required fields are marked *