രചന : രഘുകല്ലറയ്ക്കൽ.. ✍
ചരിത്രമോർത്താലനേകമേറ്റം ശ്രേഷ്ഠം!
ചാരുതമേന്മയാലുന്നതിയേറും ഭാരതത്തിൽ,
ചികഞ്ഞിടാനാർത്തിയെഴും മർത്യകുലത്തിനാലെ,
ചിതലരിച്ചു മാഞ്ഞു പോകുന്ന രേഖകളനേകമന്നുമിന്നും,
ചക്രവർത്തികളായവരാൽ പടുത്ത ചരിത്ര ഹർമ്മ്യങ്ങളേറെ,
ചടുലതയാം കരകൗശല ശില്പ രമ്യചാരുതയോർത്താലത്ഭുതം,
കൈക്കരുത്താലുരുവായവയിന്നു ഭവിച്ചിടുമോ?
കരുത്തരാം കരകൗശല ശില്പികളനേകരാൽ മേന്മയൊരുക്കി.
കവിതപോൽ കരിങ്കല്ലിലുരുവാമത്ഭുത ചാരുശില്പം,
കൗതുകമിന്നാരാലുമാവില്ല വൈധദ്ധ്യമോടെ,സുരക്ഷയേതും,
കളഞ്ഞു നമ്മുടെ പൈതൃകത്തെ വിനയാക്കിയോരധമർ,
ക്രൂരതയാലാ ചൈതന്യമൊടുക്കിയോരനേകമന്നുമിന്നും.
കൊണാർക്കിലെ സൂര്യക്ഷേത്ര സമുശ്ചയങ്ങളോർത്താൽ,
കർണാടകതൻ വിജയസാമ്രാജ്യ നാഗരികതയതിവിശേഷണങ്ങൾ,
കരുത്തരാം ശില്പികളെയറില്ല നാം മാഞ്ഞുപോയവർ രേഖകളിലില്ല,
കൈക്കരുത്തായോർ ചമച്ചവ നിലനിന്നിടുന്നനവദ്ധ്യമോടെയെന്നും
കേരളത്തിലതിപുരാതന,ശബരീശ്വര വിശ്വാസികളിന്നും,
കാണിക്കയായ് കനകവിസ്മയങ്ങളനേകം കാനനവാസനു നൽകി,
കണക്കില്ലാതെ മാഞ്ഞു പോകുന്നു രേഖകളില്ലാതെ പലതും,
കവർന്നവർ ദേവന്റെ വിശ്വസ്ഥരാം ഭരണകർത്തക്കളൊന്നായ്,
കണ്ടില്ലെന്നു മേനിനടിച്ചന്വോന്യം കുറ്റം പറഞ്ഞോരെ,
കലിയുഗവരദനറിഞ്ഞു ഭക്തർക്കുമുന്നിൽ വെളിവാക്കിടുന്നു.
കവർച്ച ചെയ്തോർ ആചാരലംഘകർ, പുച്ഛമേല്പിച്ചോർ,
കവർന്നവരിപ്പോളയ്യനോടതിർവിട്ട വിശ്വാസഭക്ത്യാദരവോടെ!
കപട ഭക്തരനേകമിന്ന് ആരാധനാലയങ്ങളിൽ നുഴഞ്ഞും,
കനത്ത മോഷണത്താലുന്നതർക്കും വിഹിതമെത്തിച്ചവർ.
കാലങ്ങളായ് വിശ്വാസമില്ലാത്തോർ പൊടുന്നനെ,
കാരുണ്യവാനായി കാനനവാസനെക്കണ്ടു ഭക്ത്യാദരം,
കരുതലാം വിലപിടിച്ചവ കൈക്കലാക്കാൻ കഥയൊരുക്കി,
കാത്തിരുന്നാരുമറിയാതെ കവർന്നു മൂല്യമനേകമൊതുക്കി.
കരുണയും ഭക്തിയും ഇല്ല നാസ്ഥികർ നിധിമൂല്യങ്ങളിൽ ഭ്രമിച്ചും
കഠിന ഭക്തിയഭിനയം അവഹേളനസ്ഥുതിയാലെ ഭക്തർക്കുമുന്നിൽ!
★*.
