രചന : ജിഷ കെ ✍
അധികമൊന്നും പരസ്പരം പങ്ക് വെയ്ക്കാനില്ലാത്ത
രണ്ട് പേരെ തന്നെ ദൈവം ഒരു പ്രത്യേക ദിവസം
കണ്ട് മുട്ടിച്ചു.
അതിനായി മാത്രം അയാൾ കവിത എഴുതുവാൻ
ഒരു അവധി ദിവസത്തെ ആഗ്രഹിച്ചു..
ആ കവിതയിലേക്കുള്ള വാക്കുകൾ
അത് വഴിയേ കടന്ന് പോയ ഒരു പെൺകുട്ടിയുടെ
മൂക്കുത്തി കല്ലിൽ കിടന്ന് തിളങ്ങാൻ കാത്തു നിന്നു…
അയാൾ അതിന് വേണ്ടി മാത്രം പ്രഭാത സവാരി നടത്തുകയും
കഠിനമായ വിഷാ ദത്തിന്റെ കടയ്ക്കൽ
പെരു വിരൽ തട്ടി വീഴുകയും ചെയ്തു.
ദൈവം ഇത്രയും പദ്ധതി പ്പവടുത്തുന്നതിനിടയിൽ
അവളുടെ കടൽ പ്പരപ്പിന് മുകളിൽ നിന്നും
നീലയുടെ ഏറ്റവും നേർത്ത ഒരു വിരി
ഒന്ന് കുടഞ്ഞു വിരിച്ചു…
അവൾക്ക് സന്ധ്യ എത്തും മുൻപേ വരാറുണ്ടായിരുന്ന
ഏറ്റവും കടുത്ത വേദനയുടെ ഞരമ്പിൽ
പച്ച നിറം തിളയ്ക്കുന്ന
ഒരു വേദന ഒഴിച്ച് കൊടുത്തു..
നിസംഗതയോടെ അവളുടെ അനാഥത്വ ത്തിന്റെ
പതിനാരായിരം രാവുകൾ എണ്ണി തീർക്കും മുൻപേ
കവിത യുടെ അത്രയേറെ മുഴച്ച് നിൽക്കാത്ത
ഒരു വാ ക്കിൽ
അവൾക്ക് എണ്ണം തെറ്റുന്നു…
കവിതയിൽ എണ്ണത്തെ ക്കുറിച്ചോ
രാ വുകളെ ക്കുറിച്ചോ
ഒരു പരാമർശം പോലും ഇല്ലാതിരുന്നിട്ടും
വഴു ക്കൻ പായലുകൾ ഉള്ള കല്പടവിൽ ചവിട്ടി
തെന്നി വീഴും പോലെ
അവൾ അതിലേക്ക് വീണു…
വിഷാദം പായൽ പ്പച്ചയാണെന്ന്
അവൾ ആ കിടന്ന കിടപ്പിൽ
ആക്കാശത്തേക്ക് നോക്കി ഉച്ചത്തിൽ നിലവിളിച്ചു…
അയാൾ കവിത എഴുതുന്ന വിരലുകളിൽ നിന്നും
പായൽ പ്പച്ച കുടഞ്ഞു തെറിപ്പിക്കാൻ എന്ന പോലെ
കൈകൾ പിന്നാക്കം വലിച്ചു…
ദൈവം വളരെ യേറെ കൗതുകത്തോടെ
ആ കവിതയിൽ
ഒരു തുള്ളി ചുവപ്പ് ചേർത്തു
അയാളുടെ വിരലുകൾ
പൂക്കാൻ ഒരുമ്പെടും പോലെ
ഋതു ക്കളോട് കലഹിക്കാൻ തുടങ്ങി…
കവിതയുടെ അടിത്തട്ടിൽ അവൾ
പിന്നെയും വിരഹികളെ പ്പോലെ
പിച്ചും പേയും പറയാൻ തുടങ്ങി.
അതിനായി മാത്രം അവളുടെ മുറ്റത്ത്
ആരും കാണാതെ ഒരു ചെമ്പനീർ വിരിഞ്ഞു…
അയാൾ കവിത യെ ഒരു കമ്പെടുത്ത്
മുകളിയ്ക്ക് എറിയും പോലെ
അവളുടെ ഇടങ്ങളിലേക്ക്
എറി ഞ്ഞു കൊണ്ടേയിരുന്നു..
ദൈവം
ചെറു തല്ലാത്ത കുസൃതിയോ ടെ
അയാൾ കാണാതെ അതിലോരോന്നിലും
ചുംബന മുദ്രകൾ പതിപ്പിച്ചു
അയാളുടെ പുസ്തകത്താളുകളിൽ
വിരിയാൻ വെച്ചു…
പരശതം യുഗങ്ങൾ പിന്നിട്ടും
പറഞ്ഞ് തീരാനാവാത്ത
കാര്യങ്ങൾ
രണ്ടു പേർക്കിടയിൽ
ദൈവം വിദ്ഗ്ദ്മായി
ഉണ്ടാക്കി എടുക്കുന്നത്
ഇങ്ങനെ യാണ്…
എനിക്ക് അവളുടെ കവിതകൾ
വായിക്കാനും
അയാളുടെ കല്പനകൾ കേൾക്കാനും
ദൈവം
ഒരു വേദി ഒരുക്കി തന്നിട്ടുണ്ട്…
അതിനാൽ മാത്രം എല്ലാ വൈകുന്നേരങ്ങളിലും
ഞാൻ മുടങ്ങാതെ വിളക്ക് കത്തിക്കുന്നു…
പ്രാർത്ഥന കളിലേക്ക് എന്ന പോലെ
പ്രതീക്ഷയോടെ കവിതകളിൽ ചെന്ന് കയറുന്നു.
