രചന : കലാകൃഷ്ണൻ പുഞ്ഞാർ✍
വെട്ടം ചിതറിക്കുവാൻ
ശീതം കുടഞ്ഞിടുവാൻ
പ്രാണൻ പ്രകാശിപ്പിക്കാൻ
ഉടലിട്ടു വന്നവൻ ഞാൻ
ഉയിരുള്ള നിന്നൊപ്പം
കാലമെൻ തോന്നലുകൾ
പ്രായമുടലിൽ മാത്രം
പ്രാണനിലെന്തു പ്രായം
ജീവിതം മരീചിക
സ്നേഹവും മരീചിക
ഉടലിൻ പ്രകാശത്തിൽ
സ്നേഹത്തിൻ വിഭ്രമത്തിൽ
ഉടലുമറേം വരെ
നശ്വര, മായാസ്നേഹം
ഹാ മഹാമരീചിക
വൈവിധ്യ ദേഹരഥം
വൈവിധ്യ മോഹശതം
സ്വപ്നശതാവലികൾ
മായാ മുൾക്കിരീടങ്ങൾ
ശോകമഹാശോണിതം
ശൂന്യ,കാലമൈതാനം
കാലമഹാമരുഭൂ
പ്രണയമായാജാലം
അടുക്കുമ്പോഴകലും
ഇതിൽ ഞാനാരു നീയും?
