രചന : ടി.എം. നവാസ് വളാഞ്ചേരി ✍
തട്ടമിട്ടവൾ വന്നതും
തട്ടിവിട്ടത് കട്ടകൾ
തട്ടമിട്ടാൽ പൊട്ടിടും
തിട്ടൂരമൊന്ന് മൊഴിഞ്ഞവൾ
തട്ടിയിടാൻ നോക്കിയോൾ
തട്ടി വീഴുമെന്നായതും
തട്ടിവിട്ടവൾ പല വിധം
പൊട്ട ന്യായം നാട്ടിതിൽ
തട്ടമിട്ടവൾ ചൊന്നതോ
തട്ടമെന്നത് ഭീതിയാ
തട്ടമൊക്കെ മാറ്റിയാൽ
കുട്ടിയായി കൂട്ടിടാം
തട്ടമിട്ടവൾ ചൊല്ലിടും
തീട്ട ന്യായം കേൾക്കുവാൻ
കൂട് കെട്ടും കൂട്ടരെ
ഓർക്ക നാടിൻ പൈതൃകം
തുപ്പി വിഷമിത് പല വിധം
സ്നേഹ നാട് തകർത്തിടാൻ
കണ്ടിടാമാ കൺകളിൽ
മറച്ചുവെച്ച കൊലച്ചിരി
കെട്ടുപൊട്ടിച്ചിടുവാൻ
കച്ചകെട്ടിടും കൂട്ടരെ
കെട്ടുകെട്ടിച്ചിടുവാൻ
കൂട്ടമായി നിൽക്ക നാം
