രചന : സജീവൻ പി തട്ടക്കാട് ✍
ഗദ്യകവിത
മുണ്ടുടുക്കാൻ
പാകമാകാത്തകാലത്ത്
മനസ്സിൽ കുത്തി നോവിച്ച അടങ്ങാനാവാത്ത ഭ്രമം…
” ഒറ്റമുണ്ട്”
മുത്തച്ഛനെൻ്റെ ഭ്രമത്തിന്
ചുട്ടിതോർത്താൽ
ഉത്തരം തന്ന്…
ഇത്തിരി പോന്ന ചെക്കന്
ചുട്ടിതോർത്തല്ലോകാമ്യം
ശിഷ്ടകാലത്തിൽ നീയിനി
ഇഷ്ടമുള്ള വേഷ്ടി ധരിച്ചിടാം
കഷ്ടമാകുമീ കാലം കഷ്ടമെന്ന്
ധരിയ്ക്ക നീ…
ചൊട്ടയിൽ തുടങ്ങും ശീലം
ചുടലയിൽ… തീർന്നിടാം
ആ ആപ്തവാകൃത്തിൻ
പൊരുളറിഞ്ഞപ്പോൾ
പൊള്ളിയിളകുമീ ഭ്രമങ്ങൾ ഹൃദയത്തിനറകളിൽ
ഒരു പരിണാമ ലിപിപോലെ….
മരണമിങ്ങെത്തി, വിളിക്കാത്ത
അതിഥിയായ്… അവസ്സാന
കോടി… ഒറ്റ മുണ്ടാൽ പൊതിഞ്ഞിടാം
പാകമായിന്നിതാ.. കാലമിന്നെത്തി
ചൊടലയിൽ തീരട്ടെയെൻ
ഒറ്റമുണ്ടിൻ ഭ്രമം….
