രചന : കൃഷ്ണമോഹൻ കെ പി ✍
ആവോളം ഹൃദയത്തിന്നാമോദം പകരുക
ആവലി, ദീപങ്ങൾ തൻ ,
ആവലി വന്നെത്തുമ്പോൾ
ദീപങ്ങൾ തെളിയുന്നു ദീപ്തമാം മനതാരിൽ,
ഷഡ് രസാന്നങ്ങൾ തൻ സ്വാദുകളോർപ്പിക്കുവാൻ
മധുരം പുളി, ഉപ്പ്, കയ്പ് , ഹാ…..
എരിവും, ചവർപ്പുമായ്
മനസ്സിനെ മഥിക്കുമ്പോൾ
കാരണമില്ലാത്തൊരു കാര്യത്തെച്ചിന്തിച്ചു നാം
വേപഥു പൂണ്ടീടണോ ……
ആസ്വദിച്ചീടുക നാമും
ക്ഷണിക ജീവിതത്തിൻ്റെ പാതയിലെത്തീടുന്ന
കണികകൾ കണ്ടെത്തീടാം, ക്ഷമയോടെ രസിച്ചീടാം
രസമതു കണ്ടെത്തീടാൻ ശ്രമിച്ചങ്ങിരിക്കുന്ന
രമണീയരേ, ഇതാ, ദീപങ്ങൾ കൂട്ടാകുന്നൂ.
