ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19  പടർന്നു പിടിച്ചിരിക്കുന്ന ഈ  അവസരത്തിൽ അമേരിക്കയിലുള്ള   പ്രവാസികളുമായി  സംസാരിക്കുന്നതിനും  അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ മന്ത്രിസഭയിലെ  രണ്ടമനായ  ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്  ടെലി കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കേരളം  സജ്ജമാണന്ന്  മന്ത്രി  തോമസ് ഐസക് അറിയിച്ചു.

 നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ്  . ഈ വിഷമ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കേരള ഗവൺമെന്റുമായി സഹകരിച്ചും നമ്മുടെ  കൂട്ടായ്മയിലൂടെയും  നല്‍കുവാനുളള ശ്രമങ്ങള്‍ക്കാണ്  ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ  നേതൃത്വത്തിൽ  നൽകുന്നത്‌.

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ  നേതൃത്വത്തിൽ ഈ  ശനിയാഴ്ച (5 -2-20 )  രാവിലെ പത്തു (10 ) മണിക്ക്  (ഈസ്റ്റേൺ ടൈം) 9 മണി (CT time ) കൂടുന്ന  ടെലി  കോൺഫ്രൻസ് കാളിൽ കേരള ഗവൺമെന്റിനെ  പ്രധിനിധികരിച്ചു  ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് നമ്മളോട് സംസാരിക്കുന്നതും നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതും ആയിരിക്കും. ഈ വിഷമ ഘട്ടത്തിൽ കേരളത്തിൽ നമ്മുടെ   ഫാമിലികൾ  അഭിമുഖീകരിക്കുന്ന  പ്രശ്നങ്ങളും മന്ത്രിയുമായി  സംസാരിക്കാവുന്നതാണ്.

കോൺഫറൻസ് കാൾ നമ്പർ : 978 -990 -5343  ആക്‌സസ് കോഡ് : 8003434

കോവിഡ് 19നെ കുറിച്ചുള്ള  ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ആർട്ട്  ലവേർസ്   അമേരിക്കയുടെ ലക്‌ഷ്യം. രോഗബാധിതരും അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ്. അവരെ സമാശ്വസിപ്പിക്കുവാനും വേണ്ട സഹായങ്ങൾ  ചെയ്യുക  എന്നതാണ് ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ലക്‌ഷ്യം.  

 കൂടുതൽ വിവരങ്ങൾക്കു: പ്രസിഡന്റ്  ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി  കിരൺ ചന്ദ്രൻ  319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541.

By ivayana