പ്രണയം നഷ്ട്ടപ്പെട്ട ഹൃദയം
ജലം വറ്റിയ കടലുപോലെയാണ്…”!!

ആകാശങ്ങളും ഭൂമിയും
നിന്റെയുള്ളിലല്ലാതിരുന്നാൽ…”
ബാഹ്യദൃഷ്ട്ടിയിൽ കാണുന്ന
ചരാചരങ്ങളഖിലവും
ആത്മാവൊഴിഞ്ഞ ജഡങ്ങൾ മാത്രം…..”

ഏതൊന്നാണോ നിന്നെ
പരാമർത്ഥിക സത്യത്തെ തൊട്ട്
അകറ്റി നിറുത്തുന്നത്..?

അതിനെ അകറ്റാനായാൽ
നിനക്ക് നിന്റെ കടലിനെ
ജലം കൊണ്ട് നിറക്കാനാവും……”

ഇശ്‌ഖിന്റെ പാവന ജലം കൊണ്ട്.. “!!

ദുനിയാവിനോട് നീ പറയുക… “

സംസം…. സംസം… “!!

അറിയുക… !!

നിന്നിൽ സദാ ബന്ധിതമായ
ആത്മാകാശങ്ങളും
ആത്മഭുവനങ്ങളും
നീ തന്നെയാകുന്നു….”

“ഞാൻ” ഇല്ലാതായി
അന്തരാത്മാവിൽ നീ തെളിഞ്ഞാൽ
ഭൗതികതയുടെ അതിരുകൾ
താനെ മാഞ്ഞുപോയാൽ… “

ശേഷം..
വ്യക്തമാകുന്ന സത്യമേ…”

യാ റബ്ബീ……!

നിന്റെ ലക്ഷ്യം
എത്ര വിചിത്രമായിരിക്കുന്നു….”

യാ…ഇലാഹീ……!

ആദികാരണം
അന്ത്യമില്ലാത്ത ഒന്നിലേക്ക്
വിസ്മയപ്പെടുവാനേ
എനിക്ക് കഴിയുന്നുള്ളൂ…!!

യാ… മൗലാ…… !!

പരമാത്മ പ്രകാശമായ ദൂതനെയും
അമേയമായ കാരുണ്യത്തിന്റെ
ഏകനായ ഉടമയെയും
അവിടുന്ന് എന്നിലേക്ക് നിറക്കുക…!

എന്റെയുള്ളിൽ
അതെല്ലാതെ മറ്റൊന്നും
ഇല്ലാത്ത അവസ്ഥയാക്കി…. “!!

ഇശ്ഖ്..!!

By ivayana