രചന : ഷാനവാസ് അമ്പാട്ട് ✍
തെന്നിന്ത്യൻ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുകയാണ്.
2026 മെയ് മാസമാണ് ഇരു സഭകളുടെയും കാലാവധി അവസാനിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പ് 2026 ൽ തന്നെ നടക്കാൻ സാധ്യതയുമുണ്ട്.
തുടർ ഭരണമാണോ പുതു ഭരണമാണോ വരാൻ പോകുന്നതെന്ന് പ്രവചനാധീതമായ കാര്യമാകുന്നു.
ഭരണവിരുദ്ധ വികാരം എല്ലാ കാലത്തും നിലനിൽക്കുന്ന ഒന്നാണെങ്കിലും അതിനെയെല്ലാം മറികടന്ന് വീണ്ടും ഭരണത്തിലേറിയ ഭരണകൂടങ്ങളും നമുക്കു മുന്നിലുണ്ട്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് സർക്കാരുകൾക്കെന്നും തലവേദന
സൃഷ്ടിക്കുക.
മറ്റൊന്ന് ഭരണകൂടങ്ങൾ ഭരണ കാലയളവിൽ ജനങ്ങൾക്ക് വേണ്ടി എന്തെല്ലാം നല്ല കാര്യങ്ങൾ
ചെയ്തു എന്നതിൻ്റെ വിലയിരുത്തലുമാകാം
കേരളത്തിനെ സംബന്ധിച്ചാണെങ്കിൽ തുടർഭരണം മുൻ ഭരണത്തെ അപേക്ഷിച്ച് അല്പം പിന്നോക്കം പോയി എന്നതാണ് നിഷ്പക്ഷമായ വിലയിരുത്തൽ.
അതിൽ ചില കോട്ടങ്ങളും ചില നേട്ടങ്ങളുമുണ്ട്.
മതേതരത്വം ഉയർത്തിപിടിച്ച് മികച്ച നിഷ്പക്ഷ ഭരണം കായ്ചവെക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പച്ചയായി വർഗ്ഗീയത പുലമ്പുന്ന ചില സമുദായ നേതാക്കളെ ചേർത്ത് നിർത്തി സംരക്ഷിക്കാൻ ശ്രമിച്ചത് ജനങ്ങൾക്കിടയിൽ വലിയൊരു അവമതിപ്പുണ്ടാക്കി.
സർക്കാരിൽ ഏറ്റവും മികവ് പുലർത്തിയത് വിദ്യഭ്യാസ വകുപ്പും മന്ത്രിയും തന്നെയാണ്.
പലർക്കും പലവിധത്തിലുള്ള എതിർപ്പുകളും കാര്യങ്ങളുമൊക്കെ ഉണ്ടാകാം.
അത് അദ്ദേഹത്തിൻ്റെ മുൻകാല ചെയ്തികൾ വെച്ച് വിലയിരുത്തുന്നത് കൊണ്ട് മാത്രമാണ്.
നിരവധിയായ സമരമുഖങ്ങളിലും നിയമസഭയിലുമടക്കം അദ്ദേഹത്തിൻ്റെ പോരാട്ടങ്ങൾ സമൂഹം മുൻപ് കണ്ടെതാണെന്നത് ശരി തന്നെ.
പക്ഷേ വിദ്യാഭ്യാസ മന്ത്രിയിലേക്കുള്ള പരിവർത്തനം അദ്ദേഹത്തെ തീർത്തും മാറ്റി കളഞ്ഞു എന്നതാണ് വാസ്തവം.
ആരൊക്കെ എങ്ങനെയൊക്കെ വിലയിരുത്തിയാലും കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാളാണ് ശിവൻകുട്ടി.
അദ്ധ്യാപകർക്ക് വേണ്ടി മാത്രമായിരിന്നു മുൻകാലങ്ങളിൽ വിദ്യഭ്യാസ വകുപ്പെങ്കിൽ
അത് വിദ്യാർത്ഥികൾക്ക് കൂടി വേണ്ടിയാണെന്നും,കുട്ടികളെ അഗാധമായി സ്നേഹിക്കാൻ കഴിയേണ്ടവരാണ് ഈ വകുപ്പിനെ നയിക്കേണ്ടത് എന്നും അദ്ധ്യേഹം നമുക്കു കാണിച്ചു തന്നു.
തെറ്റുകൾ ചെയ്യുന്ന കുട്ടികൾക്കെതിരെ കർശന നടപികൾ എടുക്കുമ്പോൾ തന്നെ
നിസ്സാരകാര്യങ്ങൾക്ക് പോലും വടിയെടുത്ത് കുട്ടികളെ ശിക്ഷിക്കുന്നതിനെ അദ്ധ്യേഹം കർശനമായി വിലക്കി.
ചുരുക്കത്തിൽ പറഞ്ഞാൽ കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാളാണ് ബിരുദവും ലോ ബിരുദവും കൈമുതലായുള്ള വി.ശിവൻകുട്ടി എന്ന കമ്യൂണിസ്റ്റ്.
മറ്റൊരാൾ പ്രതീക്ഷകൾ വാനോളം ഉയർത്തി കടന്ന് വന്ന പൊതുമരാമത്ത് ടൂറിസം മിനിസ്റ്ററായിരിന്നു.
ജനങ്ങളെ വെറുപ്പിച്ചില്ലെങ്കിലും കാര്യങ്ങളിൽ വലിയ മികവു പുലർത്താനൊന്നും അദ്ധ്യേഹത്തിന് കഴിഞ്ഞതേയില്ല.
ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയ മറ്റ് വകുപ്പുകളായിരിന്നു ധനകാര്യവും,ഗതാഗതവും,തദ്ധേശ സ്വയംഭരണവും.
മുൻ ഗതാഗത മന്ത്രി കൊണ്ടു വന്ന എഐ ക്യാമറ അടക്കമുള്ള കുറെയേറെ ജനദ്രോഹ പരിഷ്കാരങ്ങൾ ആ വകുപ്പിനെ തന്നെ ജനങ്ങളിൽ നിന്നും അകറ്റി.
മറ്റൊന്ന് തദ്ധ്യേശ സ്വയംഭരണ വകുപ്പാണ്.
കനത്ത രീതിയിൽ ഏർപ്പെടുത്തിയ കെട്ടിട നികുതി വർദ്ധനവുകളും വീടുകൾക്ക് ഏർപ്പെടുത്തിയ പ്ലാസ്റ്റിക് നികുതി എന്ന രണ്ടാം നികുതിയും ഈ വകുപ്പിനെ ജനങ്ങൾക്ക് ഇടയിൽ അവമതിപ്പ് ഉള്ളതാക്കി മാറ്റി.
മറ്റൊന്ന് ധനകാര്യവകുപ്പ് ആയിരുന്നു.
സെസും,റെജിസ്ട്രേഷൻ ചാർജും വർദ്ധിപ്പിച്ചതും കേന്ദ്രം കുറച്ചപ്പോൾ പോലും ജിഎസ്ടി കുറക്കാൻ കഴിയില്ല എന്ന നിലയിൽ പ്രസ്താവന ഇറക്കുക വഴി ജനങ്ങളെ വെല്ലുവിളിക്കും പോലെയാണ് കാര്യങ്ങൾ അനുഭവപ്പെട്ടത്.
ജനാധിപത്യ ത്തിൽ എപ്പോഴും ജനങ്ങളാണ് രാജാവെന്ന കാര്യം അദ്ധ്യേഹം മറന്നത് പോലെ തോന്നി.
ഗതിവിഗതികൾ അങ്ങനെയൊക്കെ ആയിരുന്നെങ്കിൽ സർക്കാർ സാമൂഹിക പെൻഷ്യൻ നൽകുക വഴി ലക്ഷക്കണക്കിന് ആളുകളെ ചേർത്ത് നിർത്തി എന്ന വലിയ കാര്യം കാണാതിരിന്നുകൂട.
ഒരു പക്ഷേ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇലക്ഷൻ വാഗ്ദാനമായിരുന്ന 2500 രൂപയിലേക്ക് പെൻഷൻ വർദ്ധനവ് ഉണ്ടാകാനും സാധ്യതയുമുണ്ട്.
കൂടാതെ കള്ളാടി മേപ്പാടി തുരങ്കപാതക്ക് തുടക്കം കുറിച്ചത് സർക്കാറിന്റെ വികസനകുതിപ്പിൻ്റെ കാര്യത്തിൽ പൊൻ തൂവലായാണ് കണക്കാക്കപ്പെടുക.
കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും അധികാര മേൽകോയ്മക്ക് വേണ്ടി ആരും കടിപിടി കൂടാതിരുന്നാൽ ഭരണം മാറി വരുമെന്നാണ് സ്വഭാവികമായും സമൂഹിക വിലയിരുത്തൽ.
ഇനി തമിഴ്നാട്ടിലേക്ക് നോക്കാം.
എല്ലാ കാലത്തും ദ്രാവിഡ കക്ഷികൾക്ക് മേൽകോയ്മയുള്ള ഭരണകൂടങ്ങളാണ് തമിഴ്നാടിനെ നയിക്കാറുള്ളത്.
നിലവിൽ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ വികസന കുതിപ്പിൻ്റെ കാര്യത്തിൽ തമിഴ്നാട്
ഒരു പടി മുന്നിലുമാണുള്ളത്.
വികസന നേട്ടങ്ങൾ പറഞ്ഞ് തുടർഭരണം നിലനിർത്താൻ കഴിയും എന്നതാണ് ഡിഎംകെ തേതൃത്വം നൽകുന്ന സർക്കാരിന്റെ വിലയിരുത്തൽ.
കൂടാതെ തെരഞ്ഞെടുപ്പ് വാഗ്ദാനം 1500
രൂപ ആയിരുന്നു എങ്കിലും, സ്ത്രീകൾക്ക് മാസാമാസം നൽകിപോരുന്ന ആയിരം രൂപ പെൻഷൻ സർക്കാരിന് മുതൽകൂട്ടാകാതെ ഇരിക്കില്ല.
ഗൂഡല്ലൂർ പന്തലൂർ താലൂക്കുകൾ ഉൾപ്പെടുന്ന ഗൂഡല്ലൂർ നിമയസഭാ മണ്ഡലത്തിൻ്റെ കാര്യമെടുത്താൽ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടതായി അറിയില്ല.
ഏറ്റവും വലിയ വിഷയമായ പട്ടയ പ്രശ്നവും,ഭൂമി റെജിസ്ട്രേഷൻ കാര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും, വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യവും
കീറാമുട്ടിയായി ഇപ്പോഴും നിലനിൽക്കുന്നു.
മറ്റൊന്ന് സിനിമ നടൻ വിജയുടെ അരങ്ങേറ്റമാണ്.
നാടുനീളെ നടനെ കാണാൻ തടിച്ചു കൂടുന്ന ലക്ഷോപലക്ഷം ജനങ്ങൾ വോട്ടായി മാറുമോ എന്നതാണ് ഇനി അറിയാനുള്ളു.
ആ ജനങ്ങളെ നിസ്സാരമായി കാണാൻ മറ്റു കക്ഷികൾ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഒരു നിസ്സാര കാര്യമാണെന്ന് തോന്നുന്നില്ല.
എംജിആർ അടക്കമുള്ള സിനിമ താരങ്ങളെ
രാജകീയമായി വാഴിച്ച തമിഴ്നാട്ടിൽ ഇനി ഒരു വിജയ് യുഗം പിറക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ജയലളിതയുടെ വേർപാടിന് ശേഷം ശക്തമായ നേതൃത്വം ഇല്ലാതെ വിഭാഗങ്ങളായി മാറിയ എഡിഎംകെ യിൽ നിന്നും വിജയകാന്തിൻ്റെ
ഡിഎംഡികെ യിൽ നിന്നും മറ്റിതര കക്ഷികളിൽ നിന്നും അണികൾ വിജയുടെ കൂടാരത്തിലേക്ക് ഒഴുകുന്നുണ്ടൊയെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
