മഞ്ഞ ലോഹമായ സ്വർണ്ണം ഒരു അവശ്യ വസ്തുവേ അല്ല.
ആഡംബര വസ്തു മാത്രമാണ്.
വളരെ കുറഞ്ഞ അളവിൽ ചില മെഡിസിനുകളിൽ ഉപയോഗിക്കാറുണ്ടെങ്കിലും ആഭരണ നിർമാണം തന്നെയാണ് സ്വർണം കൊണ്ടുള്ള പ്രധാന ഉപയോഗം.
ഒരു തരി പൊന്നു പോലും ധരിക്കാത്ത കോടാനുകോടി മനുഷ്യർ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഇന്നും ജീവിക്കുന്നു.
ഇന്ത്യയാണ് സ്വർണ്ണാഭരണ ഭ്രമത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.

കനകാഭരണ വിഭൂഷിതർ എന്നൊരു വാക്കു തന്നെ നാം പഠിച്ചിട്ടുണ്ട്.
സ്വർണം അണിഞ്ഞാൽ മാത്രമേ ഒരുവൾ അല്ലെങ്കിൽ ഒരുവൻ സുന്ദരനാകൂ എന്ന് പറയുന്നതൊക്കെ പരമ വിഡ്ഢിത്തമാണ്.
മിതമായി മാത്രം ആഭരണങ്ങൾ
അണിയുന്ന ഒരാളാണ് പൊന്നിൽ കുളിച്ചു നിൽക്കുന്ന മറ്റൊരാളേക്കാൾ എന്തുകൊണ്ടും സുന്ദരിയാവുക.
പിന്നെ എന്തുകൊണ്ട് സ്വർണത്തിന് ഇത്രയേറെ വില കുതിച്ചുയരുന്നത്?
അത് ലോക വിപണിയെ നിയന്ത്രിക്കുന്ന ചില വൻകിട രാജ്യങ്ങളുടെയൊ ഭരണാധികാരികളുടെയോ പിടിപ്പു കേടാണോ?
സ്വർണ്ണത്തിനെ ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വ്യവസായികൾ കാണുന്നത് കൊണ്ടാണ് അടിക്കടി ഉണ്ടാകുന്ന ഈ വിലക്കയറ്റം
അതിന് ചുക്കാൻ പിടിക്കുകയും ഗോൾഡ് മാർക്കറ്റിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നത് വൻകിട ബിസിനസ്കാരും വ്യവസായികളുമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും എല്ലാ കാലത്തും ഉപഭോക്താവിനെ സംബന്ധിച്ച് നഷ്ടം മാത്രമാണ്.
വാങ്ങുമ്പോൾ പണിക്കൂലിയുടെയും പണിക്കുറവിൻ്റെയും പേരിലാണ് വിലവർധന എങ്കിൽ വിൽക്കുമ്പോൾ മറ്റു പലതിൻ്റെയും പേരിലാണ് വില കുറക്കുക.
2000-2005 കാലഘട്ടത്തിൽ 3500-5000 രൂപക്ക് ഇടയിലായിരിന്നു സ്വർണ്ണത്തിൻ്റെ
വിപണി വില.
നിലവിലെ സാഹചര്യത്തിൽ പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും.
ഈ വിലക്കയറ്റം വെറും താൽക്കാലിക പ്രതിഭാസം മാത്രമാണ്.
കയറിയതിൻ്റെ ഇരട്ടി വേഗത്തിൽ സ്വർണ്ണവില കൂപ്പു കുത്തും
പണത്തിന്റെ അത്യാവശ്യമുള്ള ഇടത്തരക്കാർക്ക് ഉയർന്ന വിലയിൽ സ്വർണ്ണം വിറ്റഴിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോൾ നിലവിലുള്ളത്.
ഇപ്പോൾ ഉയർന്ന വില നൽകി സ്വർണ്ണം വാങ്ങി വഞ്ചിതരാകായിരിക്കുക.
സമൂഹത്തിൽ സാധാരണക്കാരായ 80% മനുഷ്യരും ബഹിഷ്കരിച്ചാൽ തീരാവുന്ന വിലക്കയറ്റമേ സ്വർണത്തിന് ഇപ്പോഴുള്ളു.

വ്യാപാരം നടക്കാതായാൽ വില കുറയാത്ത ഒരു വസ്തുവും ലോകത്ത് എവിടെയും ഇല്ല.
വേൾഡ് ട്രേഡ് അനലിസ്റ്റ്കളിൽ ബഹു ഭൂരിഭാഗവും പറയുന്നത് സ്വർണവില നിലവിലുള്ളതിനേക്കാൾ 80% വരെ
ഇടിഞ്ഞു താഴേക്ക് വരുമെന്നാണ്.
സ്വർണം ഒരു അമൂല്യ വസ്തുവേയല്ല.
കുറച്ചു ആഡംബരം കുറയുമെന്ന് തോന്നാമെങ്കിലും കനകമില്ലാതെയും മനുഷ്യർക്ക് ജീവിക്കാനാകും.
ലോകത്ത് നിലവിലുള്ള സ്വർണ ശേഖരത്തിൻ്റെ അനേകം ഇരട്ടി ഭൂമിക്കടിയിൽ തന്നെ നിക്ഷേപമായുണ്ട്.
ദക്ഷിണാഫ്രിക്ക,ഓസ്ട്രലിയ,റഷ്യ,ഇന്തോനേഷ്യ,യുഎസ്,ചൈന,ഉസ്ബക്കിസ്താൻ,സൗദി അറേബ്യ,സൂഡാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വർണ്ണത്തിൻ്റെ വൻ ശേഖരമുള്ള ഖനികളുണ്ട്.

സ്വർണ്ണ നിക്ഷേപത്തിൻ്റെ വറ്റാത്ത ഉറവ തന്നെ ഭൂമിക്കടിയിൽ ഉണ്ടെന്നു സാരം.
മറ്റൊരു ഉദാഹരണമായി ക്രൂഡോയിൽ എടുക്കാം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ അവശ്യവസ്തുക്കളിൽ ഒന്നാണ് അത്.
പെട്രോളിയവും അതിൽ നിന്നും വേർതിരിച്ചു എടുക്കുന്ന ഇരുപതിന്
മേലെ ഉൽപ്പന്നങ്ങളുമുണ്ട്.
മറ്റ് തരത്തിലുള്ള ഒട്ടനവധിയായ ഊർജസ്രോതസുകൾ പുതു നൂറ്റാണ്ടിൽ കണ്ടെത്തുന്നുണ്ടെങ്കിലും ഇന്നും പെട്രോളിയം ഇല്ലാത്ത അവസ്ഥയിൽ ഈ ലോകം തന്നെ നിശ്ചയം ആയിപ്പോയേക്കോം.
അങ്ങനെയുള്ള ക്രൂഡോയിലിൻ്റെ വിലനിലവാരം എന്തായിരുന്നു എന്നു
നമുക്കൊന്നു പരിശോധിക്കാം.

2008 ജൂലൈ മാസമാണ് ലോക
വിപണിയിൽ ബാരലിന് 147 ഡോളറിലേക്ക് ക്രൂഡോയിലിൻ്റെ വില കുതിച്ചുയർന്നത്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്.
ആ ഘട്ടത്തിൽ പോലും ഇന്ത്യയിൽ പെട്രോൾ വില ഏകദേശം50.56 രൂപയായിരുന്നു.
വൻ വില വർദ്ധനവ് ജനങ്ങൾക്ക് മേലെ കെട്ടിയേൽപ്പിക്കാതിരിക്കാൻ ശ്രമിച്ച സാമ്പത്തിക വിഗദ്ധനായ മഹാനായ പ്രധാനമന്ത്രി ആയിരുന്നു ഡോ.മൻമോഹൻ സിംഗ്.
അന്നത്തെ സർക്കാർ ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയിരിന്നു എന്നതാണ് വാസ്തവം.

തുടർന്നുള്ള വർഷങ്ങളിൽ ക്രൂഡോയിലിൻ്റെ വില കുത്തനെ താഴേക്കു ഇടിഞ്ഞു.
2016 ഫെബ്രുവരിയിൽ ബ്രെൻ്റ് ക്രൂഡോയിലിൻ്റെ വില ബാരലിന് 26.21 ഡോളറായി കുറഞ്ഞു.
2020 മാർച്ച് ഏപ്രിലിൽ ബ്രെൻ്റ് ക്രൂഡോയിലിൻ്റെ വില വീണ്ടും കുറഞ്ഞ് ബാരലിന് 19-20 ഡോളറിനും താഴെയായി.
ചില ഡാറ്റകൾ അനുസരിച്ച് ഒരു ഘട്ടത്തിൽ
ബാരലിന് 9 ഡോളറിലേക്ക് വരെ താഴ്ന്നു പോലും.
നിലവിൽ 2025 ഒക്ടോബറിൽ ഒരു ബാരൽ ക്രൂഡോയിലിൻ്റെ വില ഏകദേശം 60-65 ഡോളറാണ്.

പക്ഷേ ഇന്ത്യയെ സംബന്ധിച്ച് വില നിലവാരം വളരെയധികം ഉയർന്ന നിലയിൽ തന്നെയാണ് ഇന്നും തുടരുന്നത്.
90-110 നും ഇടയിലാണ് ഇവിടത്തെ നിലവിലെ വില നിലവാരം.
ക്രൂഡോയിൽ വിലയും ഇന്ത്യയിലെ ഇന്ധന വിലയും തമ്മിലുള്ള വലിയ വിത്യാസത്തിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ചുമത്തുന്ന നികുതികൾ (എക്‌സൈസ് ഡ്യൂട്ടി, വാറ്റ്,സെസ്) ഉൾപ്പെടെയുള്ള ഘടകങ്ങളാണ്.

ലോക വിപണിയിൽ ക്രൂഡോയിൽ വില കുറവിൻ്റെ ആനുകൂല്യങ്ങൾ ഒട്ടും തന്നെ ലഭിക്കാതെ പോയ ഒരു ജനതയാണ് ഇന്ത്യയിലുള്ളത് എന്നതാണ് പരമാർത്ഥം.
ചുരുക്കി പറഞ്ഞാൽ ക്രൂഡോയിലിൻ്റെ വില ഇടിഞ്ഞതിനേക്കാൾ വേഗത്തിൽ സ്വർണത്തിൻ്റെ വിലയും ഇടിഞ്ഞു താഴേക്കു കൂപ്പു കുത്താൻ വലിയ കാല താമസമുണ്ടാകില്ല എന്നതാണ് സാരം.

ഷാനവാസ് അമ്പാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *