തെളിഞ്ഞുണർന്നു വർണ്ണമൊരുക്കിയ വാനം നിറഞ്ഞു
താഢനമോടാർത്തു കാറ്റടിച്ചുയർന്നുവിണ്ണിൽ പെരുകി,
തമോഗർത്തത്തിലെന്നപോ,ലിരുണ്ടുകൂടി കാർമേഘമേറെ,
തകർത്തുപെയ്യാനുറഞ്ഞുതുള്ളും പ്രകൃതിയേറ്റം.
താളംപിഴച്ചാത്മബലം നശിച്ചാർത്ത,ലഞ്ഞുലഞ്ഞേറെ,
തടിച്ചുയർന്ന വൻമരങ്ങളാടി ചില്ലകളിളകിയേറ്റം,
തെളിമയശേഷമില്ലാതിരുണ്ടു ചക്രവാളംകലങ്ങി,
തകർത്തിരുണ്ടു,വാനിൽ, അർക്കനൂഴമിട്ടെത്തിനോക്കുന്നു.
തിമിർത്തു പെയ്യും മഴയൂഴമറിയാതിരുളും, ജലസമൃദ്ധം,
തടുത്തിടാനരുതാതെ ഒഴുകിപ്പരന്നു പ്രളയസമാനം.
തുടിച്ചുമുറ്റിപ്പുരയ്ക്കുമേൽ വളർന്നു ജലഘോഷമാകെ,
തകൃതിയാലേറിയോർ ജീവത്തുടിപ്പാലുണർന്നനേകർ,കൂടി,
തുണച്ചിടാനായില്ല നാൽക്കാലികൾക്ക്, ജീവനണഞ്ഞു.
തത്തിപ്പിടിച്ചു ചിലനായ്ക്കളെത്തി കൂരയ്ക്കുമേൽ,
തട്ടിൻമുകളിലിരിപ്പതു വെറും വയറോടെയെന്നതുമസഹ്യം.
തുണച്ചിടാൻ വരുമാരേലുമെന്ന വിശ്വാസമോടെഹതഭാഗ്യരേവം!.
★.

രഘു കല്ലറയ്ക്കൽ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *