അംബരത്തപ്പൻ തിടമ്പേറി എഴുന്നള്ളേ
അലങ്കാര കാന്തികളുജ്ജ്വലമാകുന്നു
അകമ്പടിയായാനയുമമ്പാരിമേളവും
അമ്പമ്പോയെന്നോർത്തുപ്പോമുദ്ഗീതി.

അകത്തെഴുള്ളിച്ചിരുത്തിയാലോർക്ക
അടിമോപദങ്ങൾകൂമ്പാരമാക്കാഴ്ചകൾ
അറയിലായേറെയർത്ഥമുണ്ടധികമായി
അബ്ജകാഞ്ചനമടിമലിരിലിണകളായി.

അതിരില്ലാത്തതാം സ്ഥാവരജംഗമങ്ങൾ
അണിയത്തുണ്ടൊരാസ്വർണ്ണപ്പടികളായി
അകത്തൂണിലായി മിന്നുന്ന വകകളും
അകത്തളമന്ത്യത്തിലാഢംബരാലയം.

ആർജ്ജനമീവിധമടിഞ്ഞീടുകിലോ
ആക്രാന്തമേറുമാവേശക്കടലിലായി
ആലോകനത്തിനെല്ലാം വികർഥനം
ആശയേറുമാർക്കും അടിച്ചുമാറ്റാൻ.

ആവശ്യമുണ്ടോ ;ദേവനീയാസ്തികൾ
ആലസ്യമില്ലാതാർക്കുമേകുമെങ്കിൽ
ആസ്ഥയുള്ളോർക്കാശ്വാസമായതു
ആദായമേകുന്നതാമന്യാപേക്ഷയായി.

അമരനായോൻ അംഗാരകനായുലകിൽ
അണിയിലലിയും ഊർജ്ജാവാഹനം
അപാരമായതാം അന്യൂനങ്ങളിൽ
അലിയുവാനായിയനസ്യൂതമഭിമതം.

അച്ഛനായിയമ്മയായി ബന്ധുത്വമോടെ
അഖിലമൻപാലാശ്രയമേകുവോൻ
അടവിയിലും അകിലിലിലുമിന്ദ്രജാലം
അന്തരമില്ലാതൊരുമയാമിറവനായി.

ആധിയില്ലുടക്കുമില്ലുടയുകില്ലധിപൻ
ആസ്തിയായുണ്ടീരേഴുലക ഖനികൾ
ആസനമായുണ്ടിതാഉറവിടമാകുന്നിടം
ആസന്നമായിമൗനത്തിലുമീരണയിലും.

ആലേഖനങ്ങളിലക്ഷരകൂട്ടങ്ങളായി
ആർഷനാദമായി ഈ പ്രകൃതി തന്നിലും
ആദിമൂലപ്പൊരുളോ അനന്തഭദ്രനായി
ആസ്ഥയാലെന്നുമലിയുന്നമലതയിൽ.

ആഢ്യനായിയാദിമനായാത്മാർത്ഥം
അശനിയാം മേഘധ്വനികാരകനായി
അന്ധകാരമകറ്റുംദ്യുതിയായതിദ്രുതം
അഭ്രമാതാംഗമായിയിതായപായനം.

അനവരതമനുഭൂതിനാഥനാമീശൻ
അതിസാമർത്ഥ്യമോടുപപത്തിയായി
അനുഗ്രമായുറഞ്ഞമ്പലങ്ങളിലായി
അടയാളമായെന്നുമാരൂഢനാകുന്നു.

അനാദികാലേശ പ്രതീകാത്മകരൂപം
അന്തർവാണിയാകുന്ന നിത്യതയാൽ
അന്തേവാസിയായെങ്ങുമർച്ചിസ്സായി
അഭയതാണ്ഡവ ശ്രദ്ധയാലുത്തമൻ.

അഭിയാനവാനാനന്ദമത്തവാനായി
അഭിജ്ഞനായവനപധാനമായി
അഭിതനായി; അഭിവ്യാപ്തനായി
അനുപ്ലവനായിസമാനഹൃദയവാൻ.

ആഗ്നേയനായിയിതാ കരണങ്ങളിൽ
അഷ്ടാപദത്തിനായാശയേറിയേറി
ആ ;ശീലമറിയാത്തവർക്കെല്ലാമന്ത്യം
അധോഗതിയാകുംയമദണ്ഡനങ്ങളും.

ആത്മീയവും ഭൗതീകവുമുലകിലായി
ആവിർഭവിച്ചോരുരർദ്ധാസക്തികൾ
ആർജ്ജിച്ചും വർജ്ജിച്ചുമൊരേപ്പോൽ
അധമനോടധമവുമുത്തമനോടുത്തമവും.

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *