രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍.
അടഞ്ഞൊരാവാതിലിൻ പിന്നിൽഞാനുണ്ട്,
നഷ്ട്ടസ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്.
കാലംമായ്ക്കാത്തൊരീമുറിവിൻ്റെനോവ്,
ഹൃദയതന്ത്രിയിലിപ്പോഴും വിങ്ങുന്നു!
ഒടുവിൽകെട്ടുപോയദീപനാളങ്ങൾ,
ഇരുട്ടിൻകൂടുപോലെന്നെമൂടുന്നു.
ഓർമ്മകൾവെള്ളിനൂൽപോൽനേർത്തവ,
ഒരുനേരിയവിരൽത്തുമ്പാലറുത്തെറിഞ്ഞു!
ചിരിയുടെമുഖംമൂടിഞാനണിഞ്ഞപ്പോൾ,
ഉള്ളിൽകരഞ്ഞത് നിഴൽ മാത്രമറിഞ്ഞു.
നീതന്നകനവുകൾമണ്ണടിഞ്ഞുപോയി,
ഇനിയെൻ്റെലോകമീയേകാന്തതമാത്രം!
വെളിച്ചമില്ലാത്തപാതയിൽതനിച്ചാക്കി,
നീ നടന്നകന്നപ്പോൾ ഞാനൊരുശിലയായി.
മൗനത്തിൽപൊതിഞ്ഞൊരുചോദ്യചിഹ്നം,
ഉത്തരമില്ലാതാകാശത്തേക്ക് നോക്കി!
മഴത്തുള്ളിപോലെൻ്റെകണ്ണീര് വീഴുമ്പോൾ,
ഈമണ്ണുമെൻ്റെദുഃഖം പങ്കിടുന്നുവോ?
ഒരുജന്മംമുഴുവൻകാത്തിരുന്നസ്വരം,
ഇനിയൊരുതിരികെവരവില്ലെന്നതുസത്യം

