രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍
അഖണ്ഡ ജ്യോതീജ്വലനം
അഖണ്ഡ ജ്യോതീജ്വലനം
വിൺചിരാതിൽ വട്ടം വയ്ക്കും
അഖണ്ഡ ജ്യോതീജ്വലനം
കൺമിഴി വാതിലടയ്ക്കേ
വിൺമിഴി വാതിൽ തുറന്നു
അനന്ത ചിദാകാശത്തിൽ
സഹസ്രകുടന്നകളിൽ
ആയിരംവിൺചിരാതുകൾ
ഉഴിയുന്നൂ പരസ്പരം
ഇതിലെങ്ങാണ്ടൊരിടത്തോ
എന്നുടെ കൺചിരാതുകൾ
ഇതിലൂടൂളിനടക്കാൻ
എൻ്റെ വിളക്കു തിരയാൻ
തീരരുതീവഴിയൊട്ടും
ഈവഴിയെന്നത്യാനന്ദം!
അഖണ്ഡ ജ്യോതീജ്വലനം
അഖണ്ഡ ജ്യോതീജ്വലനം
വിൺചിരാതിൽ വട്ടം വയ്ക്കും
അഖണ്ഡ ജ്യോതീജ്വലനം !!

