രചന : ഷിഹാബുദ്ദീൻ പുത്തൻകട അസീസ് ✍
നീ കാമുകൻ,
എന്നേ കാണാതെ,
മടങ്ങാനാവില്ലേ ?
നീലജലവാനിൽ-
വരുന്നതും,വിരിയുന്നതും,
കൊതിയാൽ കണ്ട്,
തണുപ്പാർന്ന് നില്പൂ,
ഈ മാസരാവിതിൽ,
ഈ മാ മടി മണ്ണിൽ….
ഇക്കിളിയാട്ടുന്നു-
രൂപമില്ലാ ഭഗവാനും ,
മേനിയിൽ ശീതള കരങ്ങളാലെ,
നീ കണ്ട് ,പുഞ്ചിക്കുന്നോ?…..
തുഷാരമണികൾ,
ചൊരിഞ്ഞിടുന്നാ-
ന്തരീക്ഷ അശരീനും,
എൻമേനിയാകെ
കുളിരണിയിച്ചീടുന്നു….
വരുംമവൻ രഥമേറി –
ചൂടോടേയെന്നെ വരിക്കാൻ,
വരകിരണമൗലീശ്വര കാന്തൻ…
പച്ചിലകളിൽ തടവും ,
മേലാകെ പുണരും,
ഏറെ വിരുതോടെ……
കലവറതുറക്കും,
പാരിനായ് പണിയും,
നാനാരാസക്കൂട്ടുകൾ….
ഭൂ മന്നവ മാനവർ
ഭുജിക്കും,ഭജിക്കും .
ചിലനേരം ഹനിക്കും,
പാവം..പാവം..പാവം
മേൽ ഗതിയോർത്തിടാതെ….
ഞാനും മിന്നു താരം.
താര തരുണികൾ,
നിൻ കുഞ്ഞങ്ങളോ?
ഓടി മറഞ്ഞീടല്ലെ,
നീ എനിക്ക് കാമുകൻ,
കണ്ട് കണ്ണിമ മൂടുന്നു രാവിൽ,
ചാരുത കിരണമേ…
നിങ്ങൾ തൻ –
ജീർണ്ണിച്ചതാം,
ജന്മകുണ്ഡലികൾ,
തിരയുന്നു ഞാനും –
ഭൂതകാലം പഠിക്കാൻ.
