രചന : ബേബി മാത്യു അടിമാലി ✍
കൊടിവെച്ചു പറന്നില്ല
കടം വാങ്ങി മുടിച്ചില്ല
കോഴ വാങ്ങി
ജനത്തിൻ്റെ
നടുവൊടിച്ചില്ലാ
നായകനായ് കോടികട്ടു
മാളികകൾ പണിതില്ല
നാട്ടിലാകെ മതഭ്രാന്തു
വിളമ്പിയില്ലാ
കാട്ടുകള്ളനെന്നുനമ്മൾ
വിളിച്ചെങ്കിലും
ഈ നാട്ടുകള്ളന്മാരെക്കാൾ
എത്രയോഭേദം
അമ്പലം വിഴുങ്ങിയില്ല
വിശ്വാസം വിറ്റതില്ല
അയ്യൻ്റെ സ്വർണ്ണവും
കട്ടെടുത്തില്ലാ
നാട്ടിലാകെ വിദ്വേഷം
പടർത്തിയില്ല
ഓട്ടിനായി
തെണ്ടിയെങ്ങും
നാടുചുറ്റി നടന്നില്ല
നാട്ടുകാരേ കൂട്ടത്തോടെ
പറ്റിച്ചുമില്ലാ
നാരികളെ
പീഡിപ്പിച്ചു
നശിപ്പിച്ചില്ല
കോടതിയിൽ
കള്ളസാക്ഷി
മൊഴി കൊടുത്തു
ജയിച്ചിട്ട്
അട്ടഹാസ
ചിരിമുഴക്കി
വിലസിയില്ലാ
അയാൾ
കാട്ടുപെണ്ണിനു
കാവലായി
നിന്നവനത്രേ
പടംവെച്ചു
തൊഴുകൈയ്യാൽ
നമിക്കണം
വീരപ്പനേ
നാട്ടുകള്ളരതുകണ്ടു
തലതാഴ്ത്തണം

