മനുഷ്യമനസ്സിൽ എപ്പോഴും Real Self എന്നും Ideal Self എന്നും രണ്ടു സ്വരൂപങ്ങളുണ്ട്.
Real Self എന്നത് ഇപ്പോൾ ഞാൻ ആരാണ് എന്ന യാഥാർഥ്യമാണ്. എന്റെ കഴിവുകൾ, പരിമിതികൾ, ഭയങ്ങൾ, ശക്തികൾ, പിഴവുകൾ ഇങ്ങനെ ഇപ്പോൾ നിലവിൽ എന്നിലുള്ള എല്ലാം ചേർന്നുള്ള യഥാർത്ഥ ഞാൻ.
Ideal Self എന്നത് ഞാൻ ആയിത്തീരേണ്ടതായ എന്റെ മനസ്സിലെ രൂപമാണ്. സമൂഹം, കുടുംബം, താരതമ്യം, സ്വപ്നങ്ങൾ, പ്രതീക്ഷകൾ എന്നിവ ചേർന്ന് ഞാൻ എങ്ങനെ ആയിത്തീരണമെന്ന “പരിപൂർണ്ണ ഞാൻ”.

Ideal Self-ൽ മാത്രം ജീവിക്കുന്ന പലരും നിലവിലെ ജീവിതാവസ്ഥകളെയും ഇപ്പോൾ ആയിരിക്കുന്ന അവനവനെയും തന്നെ അംഗീകരിക്കാതെ ജീവിക്കുന്നു. അവർ എന്നും ഞാൻ ആയിത്തീരേണ്ട ജീവിതത്തെക്കുറിച്ച് ചിന്തിച്ച് ജീവിക്കുന്നു.
അങ്ങനെയുള്ളവർക്ക് ഇന്നത്തെ നിമിഷത്തിൽ സന്തോഷിക്കാനാകില്ല; കാരണം അവർ വിശ്വസിക്കുന്നത് ഞാൻ ലക്ഷ്യത്തിൽ എത്തിയിട്ടില്ല, ഇന്നത്തേക്ക് വിശ്രമിക്കാനാകില്ല, ഇനിയും കാര്യങ്ങൾ ചെയ്തുതീർന്നിട്ടില്ല എന്നതൊക്കെയാണ്. ഇങ്ങനെ ജീവിതം ഒരു തുടർച്ചയായ postponement (പിന്നത്തേക്ക് മാറ്റിവെക്കൽ) ആയി മാറുന്നു.
ഇത് ആത്മാഭിമാനം തകർക്കുന്നു.

Real Self-നെ അംഗീകരിക്കാതെ Ideal Self-നെ ആരാധിക്കുന്ന മനസ്സ്, സ്വന്തം ശ്രമങ്ങളെയും വേദനകളെയും വിലകുറച്ച് കാണും. “എനിക്ക് എന്ത് ചെയ്താലും മതിയാവില്ല” എന്ന വിശ്വാസം പതിയെ ഒരു core belief (അടിസ്ഥാന വിശ്വാസം) ആയി മാറുന്നു. അതാണ് burnout-നും (മനസ്സും ശരീരവും തളരുന്ന അവസ്ഥ), emotional numbness-നും (വികാരങ്ങൾ മരവിച്ച അവസ്ഥ) വഴി തുറക്കുന്നത്.
ആരോഗ്യമുള്ള വ്യക്തിത്വം എന്നത് Ideal Self-നെ ഇല്ലാതാക്കുന്നതല്ല; Real Self-നെ നിഷേധിക്കാതിരിക്കുന്നതിലാണ്.

“ഇപ്പോൾ ഞാൻ ഇവിടെ തന്നെയാണ്. ഇതാണ് എന്റെ ശേഷി, ഇതാണ് എന്റെ പരിധി” എന്ന് സമ്മതിക്കുന്നത് പരാജയമല്ല—അത് മാനസിക പക്വതയാണ്.
Ideal Self-നും Real Self-നും ഇടയിലെ വിടവ് കൂടുതലായാൽ, അത്രയേറെ ഉത്കണ്ഠ (anxiety), കുറ്റബോധം (guilt), അപമാനബോധം (shame), വിഷാദം (depression) എന്നിവയും കൂടും. പുറത്തുനിന്ന് ‘സുഖമാണ്’ എന്ന് തോന്നിയാലും, ഉള്ളിൽ സ്ഥിരമായ ഒരു പരാജയബോധം അവനെ തിന്നുകൊണ്ടിരിക്കും.
Ideal Self-ൽ കുടുങ്ങി Real Self-നെ നഷ്ടപ്പെടുത്തരുത്.

ബിബിൻ സ്റ്റീഫൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *