രചന : സിജി സജീവ് ✍️
പത്തുനാപ്പതു വയസ്സായി എന്നേ നാണം കെടുത്താനായിട്ട് തുനിഞ്ഞിറങ്ങിയേക്കുവാ ഈ പിടക്കോഴികൾ,, 🥺
അതെ,,, ഏതു കോഴികൾ എന്നാവും ല്ലേ,,,? 😂
എന്റെയുള്ളിൽ ഞാൻ ഒരു പത്തിരുപതെണ്ണത്തിനെ അത്യാവശ്യം തീറ്റയൊക്കെ ഇട്ടുകൊടുത്തു പോറ്റിക്കൊണ്ടു വരുന്നുണ്ട്…😵💫
അവരെക്കൊണ്ടു വലിയ കുഴപ്പമൊന്നും ഇതുവരെ ഇല്ലാരുന്നെന്നെ,,
പക്ഷേ ഇന്ന് കൈവിട്ടു പോയി,, അവറ്റോൾ എന്നേ ചതിച്ചു,,,🙄
എല്ലാം കൂടെ ഒന്നിച്ചെഴുന്നേറ്റ് കൂവിക്കളയും ന്ന് ഓർത്തില്ല,,,
നാറി നല്ല അസ്സലായിട്ട് നാറി,, 🥺
“വൗ,,, സൂപ്പർ “ന്ന് അത്യാകാംഷയോടെ മിഴിഞ്ഞു വന്ന കണ്ണുകൾ, വായും തുറന്നങ്ങനെ ഒരു നിമിഷം….
മുന്നിൽ നിന്ന ചേച്ചി തിരിഞ്ഞെന്നെ തുറിച്ചു നോക്കി,, ചമ്മി 🥺
പക്ഷേ പതിയെ പതിയെ ചുണ്ടിന്റെ കോണിൽ നിന്നും വിരിഞ്ഞ പുഞ്ചിരി പൂത്തിരി കത്തും പോലെ മുഖമാകെ നിറഞ്ഞു,,,
അറിയാതെ ചുണ്ടുകൾ വിടർന്നു നന്നായി ചിരിച്ചു നിൽക്കുന്ന ഞ്യാൻ,,,,
സേച്ചി എന്നേ വീണ്ടും തുറിച്ചു നോക്കുന്നു,,,
പെട്ടു,, പെട്ടു മക്കളേ,,,,
ഈ കോപ്പിലെ ചിരി ഇതെവിടുന്നു വന്നു,, ആസ്ഥാനത്തെന്നെ നാറ്റിച്ചേ അടങ്ങു. 😭.
ബസ്സിറങ്ങുമ്പോഴും പറന്നു കളിക്കുന്ന കോഴിക്കിളികൾക്ക് അടക്കമൊന്നും ഇല്ല…
ബാങ്കിലേക്ക് കയറും മുൻപ് ശരിക്കും ശ്വാസമൊന്നു എടുത്തു വലിച്ചു,,
ആശ മേഡത്തെയും ശ്രീദേവിയേയും നോക്കാതെ നേരെ ബാക്ക് ഓഫിസിലേക്ക് വെച്ചു പിടിച്ചു,,,
മൂന്നു തവണ ദീർഘ ശ്വാസം വിട്ടു,, മൈൻഡ് കൺട്രോളിൽ വരുത്തി,,, കോഴികളെയെല്ലാം തല്ലിക്കൊല്ലുമെന്നു ഭീഷണി മുഴക്കി അടക്കി വീണ്ടും കൂട്ടിലടച്ചു,,
ഇനി ഉടനെയെങ്ങും കൂവതെയിരിക്കാൻ തീറ്റയുടെ കൂടെ അല്പ്പം മയക്കു പൊടി കൂടി ഇട്ടുകൊടുത്തു….
അതെ എനിക്ക് പണ്ടും ഉണ്ട് ഈ സ്വഭാവം.. കാര്യം പറയും മുൻപ് വല്ലാതങ്ങു വലിച്ചു നീട്ടും..
എന്റെ മക്കളേ ഞാനിങ്ങനെ ട്രാൻസ്‌പോർട്ട് ബസ്സിന്റെ മുന്നിൽ ഞാന്നു നിന്നു വരുമ്പോഴുണ്ടല്ലോ,, പാമ്പാടി എംജിഎം ജംഗ്ഷൻ വന്നപ്പോ, എങ്ങു നിന്നോ വന്ന ഒരു സുന്ദരരൂപം,, ആഹാ,, ജിമ്മിൽ പോയിട്ടാണെന്നു തോന്നുന്നു, നടന്നു വരുന്നു,, മനോഹരവും സുന്ദരവുമായ ആ ഗന്ധർവ്വൻ പോലിരിക്കണ കുട്ടിയെ കണ്ടിട്ടാണ് ഗയ്സ് ഈ പണ്ടാരം പിടിച്ച കോഴികളെല്ലാം ചാടിത്തുള്ളി കലപില കൂട്ടിയത്…(അവനെങ്ങാനും ബസ്സിലേക്ക് നോക്കിയിരുന്നേ, തീർച്ചയായും ഞാൻ കരുതിയേനെ എന്നെയാണ് നോക്കിയതെന്ന്,, ചെക്കന് ഭാവിയുണ്ട്) 🤣
അതെ,,, ഞാൻ കുറേ നോവലുകളൊക്കെ വായിച്ചു കൂട്ടുന്നുണ്ടേ,, അതിലെ ഒരു കഥാപാത്രം നേരിട്ട് മുന്നിൽ വന്ന പോലൊരു തോന്നൽ ഉണ്ടാക്കി,,😉
അല്ലാതെ ഞ്യാൻ പാവം ആണെന്നെ,, ഈ അലവലാതി കോഴികളാണ് എല്ലാത്തിനും കാരണം,,,🥺
എങ്ങാനും ഒരു പക്ഷിപ്പനി വന്ന് എല്ലാമങ്ങു തീരണേ ന്റെ മന്മദ ഭഗവാനേ,,,,,,😥
ന്റെ മോനെ,,,, എന്നാരു ലുക്കാടാവേ
നിനക്ക്, 🤔
(പ്രായം നോക്കെണ്ട🙄എന്നും പറഞ്ഞ് ആരും വാലും പൊക്കി ഇങ്ങോട്ട് വരുകയും വേണ്ട,,)
പലതരം കോഴികളെപെണ്ണുങ്ങൾ വളർത്തുന്നുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്,, ഒളിഞ്ഞും തെളിഞ്ഞും അവർ തീറ്റകൾ കൊത്തിപ്പെറക്കുന്നുണ്ട്.
വീഡിയോ പിടിക്കാനൊന്നും നമ്മളില്ലേ,,, പക്ഷേ എനിക്കിഷ്ടം മുട്ടാൻ വരുന്നവന്റെ മൂക്കാംപട്ട ഇടിച്ചു പരത്തുന്നതാ,,നൈസ് ല്ലേ 😂
