വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം 201 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ ഉപയോഗപ്പെടുത്തിയെന്ന് .3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരിലേറേയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. സൗദി – 47,268, യുകെ – 2,112 അമേരിക്ക -1,895, ഉക്രൈന്‍ – 1,764 ഇങ്ങനെ എല്ലാ രാജ്യത്തില്‍ നിന്നും പ്രവാസികള്‍ മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തരംതിരിച്ച് കേന്ദ്രസര്‍ക്കാരിനും അതതു രാജ്യങ്ങളിലെ എംബസികള്‍ക്കും കൈമാറും.

യുഎഇയിൽ 11 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഒരു മലയാളി കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ , തൃശൂർ വെള്ളറടക്കാവ് മനപ്പടി സ്വദേശി മുതുപ്പറമ്പിൽ അബ്ദുല്ല ഹാജിയുടെ മകൻ മുഹമ്മദ് റഫീഖ് (46)ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂ​ടി ഗൾഫിൽ കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചിരുന്നു.അ​ബു​ദാ​ബി​യി​ല്‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ തൃ​ശൂ​ര്‍ തി​രു​വ​ന്ത്ര സ്വ​ദേ​ശി പി.​കെ. ക​രീം ഹാ​ജി (62) യും, കു​വൈ​റ്റി​ല്‍ പ​ത്ത​നം​തി​ട്ട ഇ​ട​യാ​റ​ന്മു​ള സ്വ​ദേ​ശി രാ​ജേ​ഷ് കു​ട്ട​പ്പ​ന്‍ (52), തൃ​ശൂ​ര്‍ വ​ല്ല​പ്പാ​ട് സ്വ​ദേ​ശി അ​ബ്ദു​ല്ല ഗ​ഫൂ​ര്‍ എ​ന്നി​വരുമാണ് മരിച്ചത്.

By ivayana