സന്ധിനിയമങ്ങൾ പാലിച്ചില്ലെങ്കിൽ അർത്ഥവ്യത്യാസങ്ങൾ ഉണ്ടാവുന്ന കുറച്ചു വാചകങ്ങൾ നോക്കാം.

പട്ടി കുട്ടിയെ കൊന്നു
പട്ടിക്കുട്ടിയെ കൊന്നു

നിനക്ക് ഇന്ന് മുതൽ കിട്ടുമോ?
നിനക്ക് ഇന്നുമുതൽ കിട്ടുമോ?

തുഞ്ചന്റെ കിളി പാട്ട് പാടി!
തുഞ്ചന്റെ കിളിപ്പാട്ടു് പാടി!

ഇപ്പോൾ പനി മതിയായി!
ഇപ്പോൾ പനിമതിയായി!
(പനിമതി=ചന്ദ്രൻ,കർപ്പൂരം)

കത്തി കരിഞ്ഞ അടുക്കള!
കത്തിക്കരിഞ്ഞ അടുക്കള!

കുട്ടൻ തന്നെ കടയിൽ പോകണം.
കുട്ടൻതന്നെ കടയിൽ പോകണം.

പൊട്ടി കരഞ്ഞതറിഞ്ഞില്ല
പൊട്ടിക്കരഞ്ഞതറിഞ്ഞില്ല

കുട പിടിവിട്ടുപോയി!
കുടപ്പിടി വിട്ടുപോയി!
|
ഇനിയുമിങ്ങനെ കുറേയുണ്ട്.
എങ്ങനെയൊക്കെ എഴുതിയാലും ..

By ivayana