രചന : ഷാനവാസ് അമ്പാട്ട് ✍️
കടലുകൾ താണ്ടി
കടന്നു പോകുന്നിതാ
കാലം വിതച്ച കടം കഥകൾ.
കരളുകൾ താണ്ടി
കടന്നു പോകുന്നിതാ
കാണാ സ്വപ്നത്തിനീരടികൾ.
കടവുകൾ താണ്ടി
നടന്നു പോകുന്നിതാ
കാലം കുറിച്ചിട്ട നൊമ്പരങ്ങൾ.
കനലുകൾ നീറ്റി
കടന്നു പോകുന്നിതാ
അറിയാശാപമാം പൊയ്മുഖങ്ങൾ.
ചിരിക്കാൻ വൈകിയ താരകമേ
ചിരി തൂകി നിൽക്കുന്ന പൂമരമേ
ചിതറിതെറിച്ചൊരെൻ മോഹങ്ങളേ
ചിതലുകൾ തിന്നൊരു ഭാണ്ഡങ്ങളെ
നിഴലുകൾ വീണുടഞ്ഞ വഴികളിൽ
നിന്നെയുമോർത്ത് ഞാൻ നടന്നു
നിർമലമാകുന്ന പ്രണയിത്തനപ്പുറം
നിദ്ര നിലക്കുമെന്നാരറിഞ്ഞു.
വലകൾ കൊരുത്തെൻ്റെ വഴികളിലാകെയും
വിലയങ്ങൾ തീർത്തുള്ള
കുഞ്ഞു പൂവെ,
തരിക നീയെന്നിലായ്
ഒരല്പമാം സാന്ത്വനം
കരുണ തൻ കുഞ്ഞിളം
വാതായനം.
