സത്യത്തിൽ ഈ കള്ളു കുടിയെ( മദ്യപാനം) അതുപയോഗിക്കാത്തവർ അടപടലം വിമർശിക്കുന്നത് എന്തിനാണ്.
ഇവിടെ ഞങ്ങൾക്കൊപ്പം അല്പം കഴിക്കുന്നതിന് കൂടുമ്പോൾ നിങ്ങൾക്ക് മനസിലാക്കാം വെറും പാനം മാത്രമല്ല ഇവിടെ നടക്കുന്നത് എന്ന്.
ഒരുപാട് കലാകാരന്മാർ ജനിക്കുന്നത് ഇവിടെയാണ്.
പാടാത്തവർ പോലും പാടുന്നു..
ആടുന്നു..
കവിത ചൊല്ലന്നു..
താളം പിടിക്കുന്നു..
ജീവിതത്തിലെ തീവ്ര പ്രശ്നങ്ങൾ പലതും ചർച്ച ചെയ്യുന്നു..
പരിഹാരങ്ങൾ കിട്ടുന്നു..
Touchings എന്ന പേരിൽ നല്ല വെറൈറ്റി ഭക്ഷണങ്ങൾ ആസ്വദിക്കാൻ പറ്റുന്നു..
വെറും ബന്ധങ്ങൾ വളരെ പെട്ടന്ന് ആത്മ ബന്ധങ്ങൾ ആകുന്നു..
പല പൊയ് മുഖങ്ങളും അഴിച്ചു വെക്കപ്പെടുന്നു..
പലരും ശരിക്കും എന്താണോ അത് വെളിവാക്കപ്പെടുന്നു..
കാലങ്ങളായി ഉള്ളിൽ കൊണ്ടു നടന്ന വികാരങ്ങൾ..
സങ്കടങ്ങൾ..
പ്രണയങ്ങൾ..
എല്ലാം പുറത്തെടുക്കുന്നു..
ആകെ മൊത്തം കുറച്ചു പച്ചയായ മനുഷ്യർ ഒത്തു കൂടുന്ന വേളകൾ മാത്രമാണ് ഈ സഭ…
അവിടെ കുപ്പിക്കു മുന്നിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല…
കുറച്ച് മനുഷ്യർ മാത്രം..
കുറച്ച് സമയത്തേക്ക് വേണ്ടി മാത്രമാണെങ്കിലും നന്നായി എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു ഇടം..
അത് അത്രേ ഉള്ളു..
അവരുടെ ഒപ്പം കൂടാൻ മനസ്സില്ലേൽ വിമർശിക്കാതെ അവരെ വെറുതെ വിട്ടേക്കുക.
എങ്കിലും പറയാതെ വയ്യ
എന്നും ഇത് ശീലമാക്കരുത്.
ഒറ്റയ്ക്ക് കുടിക്കരുത്.
ഭക്ഷണം വെള്ളം എന്നിവ കഴിക്കാതെ മദ്യം മാത്രമായി കഴിക്കരുത്.
ഓസിനു കിട്ടുന്നത് മുഴുവൻ വലിച്ചു കേറ്റാൻ മിനക്കെടരുത്.
പല ബ്രാൻഡ് ഒരേ ദിവസം പാടില്ല.
കുറഞ്ഞ സമയം കൂടുതൽ മദ്യം കഴിക്കാൻ പാടില്ല.
വാള് വെച്ചു കൂട്ടുകാർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ ശ്രെമിക്കുക.
മദ്യപിച്ചു എന്ന കാരണം കൊണ്ടു വീട്ടുകാർക്കും നാട്ടുകാർക്കും ശല്യം ഉണ്ടാക്കാൻ നിൽക്കരുത്.
എല്ലാവരെയും നാളെയും കാണേണ്ടവർ ആണെന്ന് ഓർമ വേണം.
നമ്മൾ നമ്മൾ ആയി നിന്നാൽ ആർക്കും ഒന്നും പ്രശ്നമല്ല.
എല്ലാം എൻജോയ് ചെയ്യാൻ മാത്രമാണ് അതിനാവുന്നില്ലേൽ അത് നിർത്തുന്നത് തന്നെയാണ് ബുദ്ധി.
NB:റൊമാന്റിക് ആകാൻ മദ്യം കഴിക്കുന്നത്‌ ആണ് എനിക്കും ഇഷ്ട്ടം.

അമിത മദ്യപാനം ആരോഗ്യത്തിന് ഹാനികരം 😊

By ivayana

Leave a Reply

Your email address will not be published. Required fields are marked *