ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

ഒന്നാം ക്ലാസ്സിൽ നിന്ന്
രണ്ടിലെത്ത വെകുട്ടികൾ
കുറെ കൂടി വളർന്നു
ഉണ്ണാനും ഉടുക്കാനും ഏറെ പഠിച്ചു
ഉച്ചയൂണ് കഴിഞ്ഞ് നിറവിന്റെ
ഏമ്പക്കവും ഉറക്കവും
കോണിപ്പടി കയറും പോലെ കയറി
കയറി ഹൈസ് ക്കൂൾ കോളേജ്
പുതിയ സൗഹൃദങ്ങൾ അധ്യാപകർ
പ0നത്തേയും പരീക്ഷയേയും പുതിയ
സാഹചര്യങ്ങളിൽ വിലയിരുത്തൽ
മംഗ്ലീഷി ലായിരുന്നു ഭാഷണം
തുമ്പും വാലുമൊക്കെ കിട്ടി
വളർച്ചയുടെ പടവുക ൾ
വികാരവിചാരങ്ങൾ
നിലവിളിയും വികൃതികളും തൊട്ട്
ഫ്രോയിഡിന്റെ തത്വചിന്തകൾ വരെ
പിന്നെ കളികൾ കാര്യമായി
കൂട്ടുകാരും നാട്ടുകാരും ഒടുവിൽ
വീട്ടുകാരും അറിയേണ്ടുന്ന കളികളായി
തലയും മുലയും വളർന്നു
തലച്ചോറിൽ കടലിരമ്പി
ഞരമ്പുകൾ ത്രസിച്ചു
വലിയവരായെന്ന് സ്വയം പറഞ്ഞു
പിന്നെ പിന്നെ അറിവ് ചുമന്നും
ചുരത്തിയും പല കാലങ്ങൾ
തല നരച്ച് സട കൊഴിഞ്ഞു
ഇല്ലാതാകുവോളം പഠനം
ഒടുവിൽ നാക്കിലയിൽ കുളിച്ച്
ചിതലരിച്ചോ ചിതയിലെരിഞ്ഞോ
തീരുമ്പോൾ ചാരവും സ്മരണകളും
ബാക്കിവെച്ച് പുതിയൊരു യാത്ര തീർന്നു
അധ്യയനവും അധ്യാപനവും

നീലകണ്ഠൻ ഉണ്ണി

By ivayana

Leave a Reply

Your email address will not be published. Required fields are marked *