രചന : ഐഷ ജനാഹ് ✍
കാലങ്ങളായി മലയാളികളുടെ മനസ്സിൽ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഒരു രൂപമുണ്ട് ആ രൂപത്തിൽ നിന്ന് ഒരപ്പുറം അങ്ങോട്ടും ഇങ്ങോട്ടും മാറാൻ പാടില്ല. മാറിയാൽ പിന്നെ ആ സ്ത്രീയെ സമൂഹത്തിലെ ഒരു കൂട്ടമാളുകൾ വെറുക്കും വിമർശിക്കും..
ഒരു വെള്ള സാരിയും ഉടുത്ത് ദൈന്യതയാർന്ന കണ്ണുകളും ആഭരണങ്ങളും ഒന്നും ധരിക്കാതെആര് കണ്ടാലും പത്തു രൂപ അങ്ങോട്ട് കൊടുക്കുന്നു ഒരു രൂപം..
അതിൽ നിന്നും ഒരു ഇഞ്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിയാൽ അവരെ വിമർശിക്കാൻ പുരുഷന്മാരെകൾമുൻപിൽ കുല സ്ത്രീകളായിരിക്കും..
അതുകൊണ്ടുതന്നെ തന്നെയാണ് രേണു സുധിക്ക് എതിരെ ഇത്ര സൈബർ ആക്രമണം…
ഇതൊന്നും ഒട്ടും ഉൾക്കൊള്ളാൻകഴിയില്ല പ്രത്യേകിച്ച് കേരളത്തിൽ ഉള്ള കുല സ്ത്രീകൾക്കും കുലപുരുഷന്മാർക്കും..
ഇവിടെ പ്രശ്നം അവൾ ജീവിക്കാൻ വേണ്ടി വീഡിയോ ചെയ്യുന്നത് ആണ് ..
പിന്നെ എത്രയോ ഭർത്താക്കന്മാർ മരിച്ച വിധവകൾ ജീവിക്കുന്നില്ലേ നല്ല നിലയിൽ ജോലി എടുത്തു എന്ന്..അവർ ജീവിക്കാൻ വേണ്ടി അഭിനയം തൊഴിലാക്കിയതിന് ഈ പറയുന്നവർക്ക് എന്താണ് പ്രശ്നം..
ഇനി അവർ വീഡിയോ ചെയ്യാതെ വീട്ടിലിരിക്കാം ഈ വിമർശിക്കുന്നവർ അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവുംപിന്നെ അവരാവിശ്യ പെടുന്നത് എല്ലാം സമയസമയത്തിന് എത്തിച്ചു കൊടുക്കണം..അതിനു കഴിയില്ലെങ്കിൽ അവനവന്റെ കാര്യം നോക്കി വായ പൊത്തിമിണ്ടാതെ ഇരിക്കുക…
അവർ നിങ്ങളെ ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഒന്നും വരുന്നില്ല അവർ അവരുടെ കാര്യം നോക്കി ജീവിക്കുകയാണ്..
പിന്നെ പിറകെ നടക്കുന്ന മാധ്യമങ്ങളെ അവർ പൈസ കൊടുത്തു
നിർത്തുന്നത് അല്ല..അവരെ കാണുമ്പോൾ ഈ മാധ്യമങ്ങളാണ് ഓടി ചെന്ന് വെറുതെ വേണ്ടതും വേണ്ടാത്തതും എടുത്ത് അവരെഫെയിമസ് ആക്കുന്നത്..
ഇപ്പോ നടക്കുന്ന വിവാദം ഇവരും മൂത്ത മോനും തമ്മിൽ ആണ്..
ഇനി അടുത്ത വിവാദം അവരുടെകല്യാണം ആവും ..
അന്നേരം സോഷ്യൽ മീഡിയ നിന്ന് ക..ത്തും ഇല്ലേൽ കുല സ്ത്രീകളു കുല പുരുഷന്മാരും
ചേർന്ന് ക..ത്തിക്കും..
